നസരേത്ത് ഹോം ഇ.എം എച്ച്.എസ്.ബാലരാമപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ആധുനികതയുടെ പിന്നാലെ പരക്കം പാഞ്ഞു നടക്കുന്ന മനുഷ്യൻ തന്റെ ചുറ്റുപാടുമുള്ള മാറ്റങ്ങളെ വക വെക്കാതെ തന്റെ മാത്രം സ്വാര്തഥക്കു പ്രാധാന്യം നൽകി മുന്നോട്ടു പോകുമ്പോൾ നഷ്ടപ്പെടുന്നത് തങ്ങളുടെ പുതു തലമുറ ആസ്വദിക്കേണ്ട പ്രകൃതി സൗന്ദര്യമാണ് മനുഷ്യന്റെ അന്ധമായ ഇടപെടലുകൾ മൂലം ഇന്ന് മരിച്ചുകൊണ്ടിരിക്കുന്നത്. സ്വാർത്ഥത നടമാടികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ഭൂമിയെയും, അതിലെ ഓരോ ഘടകങ്ങളെയും നാം കൊന്നു കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ മാറണമെങ്കിൽ പ്രകൃതിയെ നാം സ്നേഹിക്കണം. നമ്മോടു കടപ്പാടുള്ള പ്രകൃതിയെ നമ്മളിലൊരാളായ് കാണണം. സ്ത്രീയെ പോലെ തന്നെ ഒരു അമ്മയാകാനും, മകളാകനും, കാമുകിയാകനും വെമ്പൽ കൊള്ളുന്ന ഒരു വ്യക്തിത്വമാണ് പരിസ്ഥിതിയുടേത്. അതിനാൽ അവളെ നശിപ്പിക്കരുത്. സ്നേഹിക്കണം. ഇന്ന് സമൂഹത്തിൽ നടമാടികൊണ്ടിരിക്കുന്ന പല പ്രശ്നങ്ങൾക്കും കാരണം പരിസ്ഥിതിയെ നശിപ്പിക്കുന്നത് കൊണ്ടാണ്. ഈ അവസ്ഥ മാറണമെങ്കിൽ നാം സ്വാർത്ഥത വെടിയണം.
|