22:59, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnannambra(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഇരകൾ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തിതു വന്നു... മനുഷ്യകുലത്തെ ഒന്നടങ്കം
കാർന്നു തിന്നാൻ വന്ന
ഭീകരനാണോ ഈ കൊറോണ !!!
ഒന്നിൽ നിന്നു തുടങ്ങി
ഇപ്പോൾ പത്തല്ല, നൂറല്ല,
ലക്ഷകണക്കിന് മനുഷ്യ-
ജീവൻ അപഹരിച്ചു നീ...
ഇനിയും എത്രപേർ നിന്റെ
കൈകുളിൽ ഇരകളാവാൻ ഉള്ളവർ....
എല്ലാം വെട്ടിപിടിച്ചു- ആഹങ്കരിച്ച നാളുകളിൽ
നിങ്ങൾ ഓർത്തില്ല എല്ലാം
വെറുമൊരു നേരം- പോക്കായിരുന്നുവെന്ന്
മാറണം... എല്ലാവരും ഒറ്റകെട്ടായി പൊരുതി ഓടിക്കണം
ഈ മഹാമാരിയായ കൊറോണയെ.....