ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/പൊട്ടിച്ചിതറിയ മനുഷ്യജീവിതം

22:40, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊട്ടിച്ചിതറിയ മനുഷ്യജീവിതം

നോക്കുവിൻ കൂട്ടരെ
ഇന്നീ നാടിൻ ദുരവസ്ഥ
രോഗത്തെ ഭയന്നു നാം
ഒളിച്ചിരിക്കുന്നു.

പലതരം രോഗങ്ങളും പകർച്ചവ്യാധികളും
പടർന്നു കൊണ്ടിരിക്കുന്നു
തകർന്നു വീഴുന്നു
മനുഷ്യജീവനുകൾ

രോഗങ്ങൾ ചാവിയാൽ
ചലിപ്പിക്കും
വെറും പാവയായ് മാറി
മനുഷ്യജീവിതം

മനുഷ്യരാശിയെ വിഴുങ്ങുന്ന
ഈ മഹാമാരികളെ
എങ്ങനെ തുരത്തും നാം
ഈ രോഗങ്ങളെ ?
എങ്ങനെ മറികടക്കും നാം
ഈ ദുരവസ്ഥയെ ?
പരിസരം നാം ശുചിയാക്കിടേണം
വ്യക്തിശുചിത്വം പാലിച്ചീടേണം

രോഗങ്ങളകറ്റിടാൻ ശുചിത്വം
നാം ശീലമാക്കിടണം
ഒന്നിച്ചു നിൽക്കുക
ഒന്നിച്ചു പൊരുതുക തുരത്തിടും നാം
ഈ രോഗങ്ങളേ

അഞ്ജന
3ബി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത