എച്ച്.എസ്. മണിയാർ/അക്ഷരവൃക്ഷം/കുളത്തിലെ മീനുകൾ

കുളത്തിലെ മീനുകൾ
ഒരു കുളത്തിൽ മൂന്നു മീനുകൾ താമസിച്ചിരുന്നു .അതിൽ ഒരാൾ ആപത്തുകൾ മുൻകൂട്ടി മനസിലാക്കി രക്ഷപ്പെടുമായിരുന്നു .രണ്ടാമത്തെ മീൻ ധൈര്യശാലി ആയിരുന്നു .ഏതു ആപത്തിനെയും അവൻ ധൈര്യത്തോടു നേരിടുമായിരുന്നു .മൂന്നാമത്തെ മീൻ മഹാ കുഴിമടിയൻ  ആയിരുന്നു .എന്തും വരുന്നിടത്തു വെച്ച് കാണാം എന്നായിരുന്നു അവൻ .അങ്ങനെ ഇരിക്കെ രണ്ടു മനുഷ്യർ ആ കുളക്കരയിൽ എത്തി .അതിൽ ഒരാൾ പറഞ്ഞു ഈ കുളത്തിൽ വലിയ മീനുകൾ ഉണ്ട് .നാളെ നമുക്കു വലയിട്ടു പിടിക്കണം . ഈ വർത്തമാനം മീനുകൾ കേട്ടു .ഒന്നാമത്തെ മീൻ അപ്പോൾ തന്നെ അടുത്ത പുഴയിലേക്ക് രക്ഷപെട്ടു.അടുത്ത ദിവസം അവർ വലയുമായി മീൻ പിടിക്കാൻ വന്നു.അപ്പോൾ രണ്ടാമത്തെ മീൻ ചത്തതുപോലെ കിടന്നു.അതിൽ ഒരാൾ ആ മീനിന് എടുത്തേ ദൂരേക്കു എറിഞ്ഞു .ഉടനെ ആ മീൻ അടുത്ത പുഴയിലേക്ക് രക്ഷപെട്ടു .മൂന്നാമത്തെ മീൻ രെക്ഷപെടണമെന്നു ചിന്തിക്കാതെ പുഴയിൽ കറങ്ങി നടന്നു .അവൻ വലയിൽ കുടുങ്ങുകയും ചെയ്തു .ഗുണപാഠം :അലസത ആപത്താണ്. അവസരത്തിനൊത്തു പ്രവർത്തിച്ചാൽ ഉന്നത വിജയം നേടാം .





ലിജോ
10 high school maniyar
pathanamthitta ഉപജില്ല
pathanamthitta
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ