(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനമോ
അതിജീവനത്തിന്റെ നൂൽപ്പാലമിന്നു നാം
കയറിക്കേറി നടന്നീടുന്നു.
പ്രളയവും ഓഖിയും നിപ്പയുമെല്ലാം
നാമൊന്നായി നിന്ന് തുരത്തീടുന്നു
ഈ മഹാമാരിയാം കൊറോണയെയും
നാമൊന്നായി നിന്ന് തുരത്തീടുന്നു
അതിജീവനത്തിനുത്തമ മാതൃക
ഇന്ന് നമ്മുടെ കേരളം
ദൈവത്തിന്റെ സ്വന്തം നാടായ കേരളം
ഒന്നായി നിന്ന് ഒരുമിച്ച് നിന്ന് പൊരുതി
കൊറോണയെ നാം അതിജീവിക്കും.