(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്നും
കൊട്ടിയടച്ച പടിവാതിലുകൾ
കാല്പാടുറങ്ങുന്ന മൈതാനികൾ
നിഴലുകൾ തേടുന്ന വഴിയോരങ്ങൾ
ആരെയോ കാത്തിടും പീടികത്തിണ്ണകൾ
ശബ്ദങ്ങൾ നിലച്ച അക്ഷരമുറ്റങ്ങൾ
വർണം കൊതിച്ചിടും പുസ്തകത്താളുകൾ
വഴി മറന്നും ചില ചെരുപ്പുകൾ
എങ്കിലും ......
വെള്ളയും കാക്കിയും
കത്തുന്ന സൂര്യനും
ഇന്നും തിരക്കേറിയോടുന്നു
പിന്നെയും.......