ലോകത്തിൽ വ്യാധികൾ മഹാത്ഭുതങ്ങളായ് മാറുന്നകാലവും വന്നണഞ്ഞോ? ആരായിരിയ്ക്കും ഈ വിപത്തിൻ പാപികൾ? ആരാണ് മനുഷ്യവർഗ്ഗത്തിൻ മേധാവികൾ? വലിയവനോ ചെറിയവനോ ഇല്ലാത്ത ലോകമേ മനുഷ്യരെല്ലാം ഒരുപോലെ വാഴുന്ന കാലമേ എല്ലാർക്കുമൊരുപോലെയുണ്ണാനുമുടുക്കാനും കഴിയുന്നകാലമേ നീയാണ് സ്നേഹത്തിൻ വ്യാധി.... പാപവും തിന്മയും കണ്ണുനീരാൽ കഴുകിക്കളഞ്ഞ് ഒത്തുചേർന്ന സ്നേഹത്തിൻ വ്യാധി. ഭാഷയും മതവും വർഗ്ഗവും മാറ്റിനിർത്താനാകാതെ ലോകത്തിൻ ചെറുകോണിലും വന്നണഞ്ഞിടും മഹാവ്യാധിതൻ ചെറുകണങ്ങൾ കാണുന്നകണ്ണുകൾക്ക് കനിവായ് സാന്ത്വനമേകുന്ന മനസ്സുകളേ നിങ്ങൾക്ക് കുളിർമഴയായ് പെയ്യുവാൻ കൊതിയ്ക്കുന്നു ഞാൻ കൂപ്പുന്നു കൈകളാൽ സാന്ത്വനമേകുന്ന ലോകമേ സ്നേഹമേ നീയാണ് ശക്തി !!! നീയാണ് ശക്തി !!!