ഗവൺമെന്റ് യു പി എസ്സ് കളത്തൂർ/അക്ഷരവൃക്ഷം/കൊറോണ

21:12, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ചൈനയിലെ 'വുഹാൻ' നിന്നും പൊട്ടിപ്പുറപ്പെട്ടു ലോകമെങ്ങും പിടിപെട്ട ഒരു മാരകമായ രോഗമാണ് കൊറോണ അഥവാ കോവിഡ് 19. ലോകമെങ്ങും പിടിപെട്ട ഈ അസുഖം ബാധിച്ചു ഒരുലക്ഷത്തിലേറെ പേർ മരിച്ചു. മാർച്ച് ആദ്യമാണ് കേരളത്തിൽ ഇത് റിപ്പോർട്ട് ചെയ്തത്. കൊറോണ എന്നാൽ സൂര്യനുചുറ്റും കാണുന്ന ഏറ്റവും പുറത്തുള്ള പ്ലാസ്മയുടെ ആവരണം പോലെ ഇരിക്കുന്ന ഷേയ്പിന്നെയാണ് കൊറോണ എന്നു പറയുന്നത്. ഈ ഒരു ഷേയ്പ്പ് ഉള്ള വൈറസുകളെയാണ് കൊറോണ വൈറസ്സുകൾ എന്ന് പറയുന്നത്. ഈ വൈറസുകൾ മനുഷ്യരിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അതായത് ജലദോഷം, ശ്വാസതടസ്സം അതു പോലുള്ള രോഗങ്ങൾക്ക് കാരണം ആയി മാറുന്നു. നമ്മൾ കൊറോണ എന്നുമാത്രമല്ല കേട്ടത് കോവിഡ് 19 എന്നും കൂടി കേട്ടു. എന്താണീ കോവിഡ് 19. കോവിഡ് 19 ഫുൾഫോം corona virus disease 2019 എന്നാണ്. 2019 ഡിസംബറിൽ ഉണ്ടായ ഒരു രോഗം. ആ രോഗമാണ് കോവിഡ് 19 എന്ന് പറയുന്നത്. അതായത് കൊറോണ വൈറസ് പരത്തിയ 2019 ലുണ്ടായ ഒരു രോഗം. കോവിഡ് 19 ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുവെച്ചാൽ ഒന്ന് പനിയാണ് ക്ഷീണം ഉണ്ടാവാം. പിന്നെ ഡ്രൈ കഫ്, ശരീരവേദന മൂക്കടപ്പ് നമ്മുടെ തൊണ്ട സംബന്ധമായ soar throat, മൂക്കൊലിപ്പ് അതുപോലെയുള്ള കുഴപ്പങ്ങൾ ഒക്കെയാണ് കൊവിഡ് 19 ലക്ഷണങ്ങളായി വരുന്നത്. പിന്നെ എല്ലാവർക്കും ഉള്ള സംശയമാണ് കോവിഡ് 19 വന്നു കഴിഞ്ഞാൽ എന്ത് സംഭവിക്കും. അപ്പോൾ WHO കണക്കുകൾ പ്രകാരം അവർ പറയുന്നത് 80% ആളുകളും ഈ രോഗം ബാധിച്ച ശേഷം രോഗം മുക്തരായി വരുന്നുണ്ട്. ബാക്കി 20 ശതമാനത്തിന് മാത്രമാണ് ഗുരുതരമായി ബാധിക്കുന്നത്. അതായത് ആറ് പേരിൽ ഒരു ആൾക്ക് മാത്രമാണ് ഈ രോഗം ഗുരുതരമായി ബാധിക്കുന്നത്. ബാക്കിയുള്ള എല്ലാവർക്കും സാധാരണ ഒരു ജലദോഷപ്പനി പോലെ വന്നു പോകുന്ന അസുഖമാണ് കൊവിഡ് 19 എന്നു പറയുന്നത്. കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രായം കൂടിയ വരെയും, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരെയും, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരെയും diabetes, heart problems ഇതു പോലുള്ള രോഗങ്ങൾ ഉള്ളവരെയും ആണ്. അതിനർത്ഥം സാധാരണക്കാരെ ബാധിക്കുന്നില്ല എന്നല്ല. സാധാരണക്കാർക്ക് വരുമെങ്കിലും ഇതുപോലുള്ള അസുഖം ഉള്ളവർക്കാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. എങ്ങനെയാണ് ഈ രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. ? കോവിഡ് രോഗബാധിതനായ ഒരാൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒക്കെ തെറിക്കുന്ന ശ്രവങ്ങളിൽ നിന്ന് അത് മറ്റ് സാധനങ്ങളിലേക്ക് ഒക്കെ പറ്റുമ്പോൾ അതിൽ തൊടുന്നത് വഴിയാണ് കോവിഡ് 19 പടരുന്നത്. അപ്പോ ഏറ്റവും നല്ല കാര്യം എന്നു പറയുന്നത് നമ്മൾ രോഗികളുമായി ഇടപഴകുന്ന സമയത്ത് അവർ ഉപയോഗിച്ച സാധനങ്ങൾ തൊടാതെ ഇരിക്കുക. അഥവാ തൊട്ടു കഴിഞ്ഞാൽ തന്നെ കൈകൾ വൃത്തിയായി കഴുകാൻ ശ്രമിക്കുക. കോവിഡ് 19 നിൽ നിന്ന് നമുക്ക് എങ്ങനെ നമ്മളെ സ്വയം സംരക്ഷിക്കാൻ പറ്റും എന്നാണ് ഏറ്റവും പ്രധാനമായ കാര്യം. നമ്മുടെ ഇന്ത്യയിൽ ഉണ്ടായ രോഗമല്ല ഇത്. പുറം രാജ്യങ്ങളിൽ നിന്ന് പയ്യെ ഇന്ത്യയിലേക്ക് വന്ന ഒരു രോഗമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്ക് വരുന്ന ആളുകൾ അതായത് എയർപോർട്ടിലും മറ്റ് വിദേശത്തുനിന്ന് വരുന്ന ആളുകളും ആയിട്ടുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകുക. ചുമയുണ്ടാകുകയോ തുമമുകയോ ചെയ്യുന്ന ആളിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. കണ്ണിലും മൂക്കിലും മുഖത്തും അനാവശ്യമായി തൊടുന്നത് ഒഴിവാക്കുക. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക. ശുചിത്വം പാലിച്ച് നമുക്ക് കൊറോണയെ നേരിടാം.

ആദിത്യ സന്തോഷ്
7 എ ഗവൺമെന്റ് യു പി എസ്സ് കളത്തൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത