സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കോവിഡും ശുചിത്വവും

കോവിഡും ശുചിത്വവും

ചൈനയിലെ വുഹാനിൽ നിന്നും കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോൾ നമ്മൾ ആരും കരുതിയിരുന്നില്ല ഇതു മാനവരാശിയുടെ മുഴുവൻ അടിത്തറ ഇളക്കാൻ കെൽപ്പുള്ള ഒരു മഹാമാരിയായി തീരുമെന്ന് . കോറോണ എന്ന വൈറസും അതു മൂലം ഉണ്ടാകുന്ന കോവിഡ് 19 എന്ന രോഗവും മനുഷ്യകുലത്തിന് പല തിരിച്ചറിവുകളാണ് ഉണ്ടാക്കിത്തന്നത്.പണവും പ്രതാപവുമുണ്ടങ്കിൽ എന്തും നേടാം എന്ന മനുഷ്യന്റെ അഹന്ത തച്ചുടയ്ക്കാൻ അത് നമ്മളോരോരുത്തരെയും പഠിപ്പിച്ചു. ശുചിത്വം അഥവാ ഹൈജീൻ ഒരു വ്യക്തിക്ക് ഏറ്റവും അധികം വേണ്ട ഗുണങ്ങളിൽ ഒന്നാണ് . പുരാണങ്ങളിലെ ആരോഗ്യ ദേവനായ ഹൈജിയ യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്കുണ്ടായത്. ശുചിത്വം പലതരമുണ്ട് . വ്യക്തിശുചിത്വം സമൂഹ ,ശുചിത്വം, മുതൽ രാഷ്ടീയ ശുചിത്വം വരെ. മറന്നതായി നടിച്ച ആ വാക്കാണ് നാമിന്ന് കൂടുതലായി കേൾക്കുന്നത്. ശുചിത്വം വളരെ നാൾ മുമ്പേ തുടങ്ങേണ്ടതായിരുന്നു എന്ന കാര്യം പലരുടെയും മനസ്സിൽ ഉയ‍ർന്നുകാണാം.

എല്ലാവരും ശുചിത്വം പാലിക്കുവാൻ തയ്യാറായപ്പോൾ തന്നെ സമൂഹത്തിൽ ഉണ്ടായ മാറ്റം തിരിച്ചറിയുവാൻ കഴിയുന്നതാണ്. വിഷപ്പുകയും വിഷവാതകങ്ങളും കൊണ്ട് അന്തരീക്ഷം മലിനമായിരുന്നു. ഫാക്ടറികളിൽനിന്നും മറ്റും പുറന്തള്ളപ്പടുന്ന വായുവിലെ അളവിൽ ഉണ്ടായ മാറ്റം തന്നെയാണ് ഇതിന് കാരണം.മനുഷ്യൻ പതിയെ പ്രകൃതിയിലേക്കു തിരിയുന്നു എന്നതിന് തെളിവാണിത്. വ്യക്തിശുചിത്വം പോലെ തന്നെ എല്ലാവരും പാലിക്കേണ്ട ഒന്നാണ് സാമൂഹിക ശുചിത്വം .നിരന്തരം കൈ കഴകുന്നതും വീട് വൃത്തിയാക്കുന്നതിലും മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ശുചിത്വത്തിൽ ഉണ്ടായ മാറ്റം.റോഡരികിൽ കൂടിക്കിടക്കുന്ന മാലിന്യവും പ്ലാസ്റ്റിക്ക് കത്തിക്കുമ്പോഴുമുള്ള വിഷപ്പുക വളരെയധികം കുറഞ്ഞിട്ടുണ്ട്. പുഴകളും കായലുകളും ശുദ്ധമായി . ഗംഗ യമുനാ പോലെയുള്ല പുണ്യനദികൾ ഒരു പരിധി വരെ മാലിന്യവിമുക്തമായി. കോടികൾ മുടക്കി സർക്കാർ ശുചിത്വ പദ്ധതികൾ തുടങ്ങിയെങ്കിലും അവയ്ക്ക് ഒന്നും ഇത്തരമൊരു മാറ്റം കൊണ്ടുവരാൻ സാധിച്ചില്ല. ഇതിൽ നിന്ന് നമുക്ക് മനസ്സാലാക്കാനാകുന്നത് ഒാരോ പൗരന്റെയും പങ്കാളുത്തമുണ്ടാകുമ്പോളാണ് ശുചിത്വം പൂർണ്ണമാകുന്നത് . വ്യക്തി ശുചിത്വം പാലിക്കുന്നത് വഴി ഒരു പരിധി വരെ രോഗങ്ങളെ അകറ്റിനിർത്താം .

കൂടെക്കൂടെ കൈ കഴുന്നതിലൂടെ കൊറോണ ഉൾപ്പെടെ പല രോഗാണുക്കളെയും പ്രതിരോധിക്കാം. മാസ്കിന്റെയും തൂവാലയുടെയും ഉപയോഗം ഈ കോവിഡ് കാലത്ത് ഒരു ശീലമാക്കാം. വായ മൂക്ക് കണ്ണ് എന്നിവിടങ്ങളിൽ തോടാതിരിക്കാം . നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുാം. ഒഴുവുസമയങ്ങളിൽ വീടും പരിസരവും വൃത്തിയാക്കാം തുടങ്ങിയ ശീലങ്ങൾ ഈ കോറോണകാലം കൂടാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാം.

ശുചിത്വ കാര്യങ്ങളിൽ വികസിത രാജ്യങ്ങളെക്കാൾ മുമ്പിലാണ് ഈ കൊച്ചു രാജ്യം . ആ പേര് നശിപ്പിക്കാതെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് ലോകരാജ്യങ്ങൾക്ക് മുമ്പിൽ തലയുയർത്തി നിൽക്കാൻ നമുക്ക് സാധിക്കണം. ഭയമല്ല , ജാഗ്രതയാണ് വേണ്ടത് എന്ന് നമുക്ക് മനസ്സിലാക്കാം. ഒാഖി നിപ്പ പ്രളയം തുടങ്ങിയ പ്രതിസന്ധികളെ നേരിട്ട നമുക്ക് ഈ പ്രതിസന്ധിയിലും കൈകോർക്കാം , നല്ല ഒരു നാളേയ്ക്കായി


Ann Treesa Joe
Plus One St Mary’s HSS Bharanaganam
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം