19:50, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ കാവലാൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണൊരുക്കാം കൂട്ടരെ മനസൊരുക്കാം കൂട്ടരെ
ഒരുമയോടെ പണിയെടുത്ത്
നാടൊരുക്കാം കൂട്ടരെ
കുന്നുകളും മലകളും
നിരത്തിടല്ലേ കൂട്ടരെ
പരിസ്ഥിതിയുടെ നാശത്തിന്
കൂടൊരുക്കല്ലേ സോദരേ
സംരക്ഷിക്കാം പുഴകളും
തോടുകളും മലകളും
പുതു തലമുറക്കായി എന്നും
കാത്തുവക്കാം ഭൂമിയും