അടുപ്പിൽ കണലൂതി ക്കൊണ്ടെന്നമ്മ അന്നമൂട്ടിയരി കിലിരിക്കെ, കരിനിറഞ്ഞ മുഖ- ത്തിലായി കനലെരിയുന്നതു കാണാറുണ്ട്. കരിമുഖമാണെന്ന് ചൊല്ലിയമ്മ കരങ്ങളാലവയെന്നും തുടച്ചുമാറ്റും. മാരിയായ് പെയ്യുന്ന മാനസത്തിൽ പുഞ്ചിരി തൂകിയെൻ ചാരെയെത്തി മധുരമായെല്ലാം മൊഴിഞ്ഞിടുമ്പോൾ മറവിലായൊളിപ്പിച്ച നോവുകളറിയാതെയ- മ്മയിൽ പെയ്തിറങ്ങും. നിറമേറെയില്ലാതെ പൂത്തുനിൽക്കും മലർവാടിയാണല്ലോ ജീവിതമെന്ന് ഒരുവേളയമ്മ മൊഴിഞ്ഞതിന്നും മനതാരിൽ മായാതെ കുറിച്ചുവച്ചു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത