16:46, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭീതിയുടെ നിഴൽ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തു മഹാമാരിയാണിത്
സർവ്വവും തകർത്തൊരീ വയറസ്സ്.
എല്ലാവരെയും ഭീതിയിലാഴ്ത്തി
എത്ര നാളിത് നീണ്ടു പോകുമോ?
സ്കൂളടച്ചു, ചങ്ങാതിമാരില്ല
കളി ചിരി ഒച്ചകൾ കേൾക്കാനില്ല'
വീട്ടിലിരുന്നാലോ പുറത്തിറങ്ങാൻ വയ്യ
അയൽവാസിക്കുട്ടികൾ കളിക്കാനില്ല
ടി.വി തുറന്നാലോ പേടിപ്പെടുത്തുന്ന
മുഖം മൂടിവച്ചുള്ള മാലാഖമാർ
ഉയരുന്ന മരണങ്ങൾ പേടിപ്പെടുത്തുന്നു
കടകൾ തുറക്കില്ല, യാത്രകൾ പോകണ്ട
എങ്ങും നിശബ്ദത മാത്രമായി
എങ്കിലും ആശ്വാസമായി
എന്റെ ഈ കൊച്ചുതോട്ടിലെ നീന്തൽ
ഇതുവരെ നേരമില്ലാത്തവർക്കൊക്കെ
നേരമുണ്ടായ് തോട്ടിലെത്താൻ.
വറ്റിയ കിണറിന് വിശ്രമം നൽകി
ഞാനോടിയെത്തുന്നു ഈ തോട്ടിലേക്ക്.
ലോക്ക് ഡൗൺ തീരണേ
ഓടിയെത്തേണമേ എൻ ചങ്ങാതിമാർ