എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതി...

പരിസ്ഥിതി
     പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിക്കാൻ വേണ്ടി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ആണ് ലോക പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങുന്നത്. പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്കു ദോഷമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നതു ലോക നാശത്തിനു കാരണമാകും. 
    എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധ ജലവും ലഭിക്കാൻ ഉള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കല്പം ആണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പരിസ്ഥിതിയെ മലിന മാക്കാതിരിക്കാൻ നമ്മെ കൊണ്ട് സാധിക്കുന്ന കാര്യങ്ങൾ ചെറുപ്പം മുതൽ ശീലമാക്കണം. പരിസ്ഥിതി മലിനീകരണം, വന നശീകരണം തുടങ്ങിയ കാര്യങ്ങൾ നാം മനസ്സിലാക്കി വേണ്ട പോലെ പ്രവർത്തിക്കുകയും മറ്റുള്ളവരെ ബോധവൽക്കരണം നടത്തുകയും വേണം. പരിസ്ഥിതി യെ സംരക്ഷിക്കേണ്ടതു നമ്മുടെ നിലനിൽപിന് അത്യാവശ്യമാണ്.
മീനാക്ഷി.ഒ.ആർ
5 F എച്ച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം