എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/എന്റെ വീട്ടിലെ വിരുന്നുകാർ
എന്റെ വീട്ടിലെ വിരുന്നുകാർ
ഒരു ദിവസം രാത്രി വീടിനു പുറത്തു നിന്നും ഒരു പൂച്ചയുടെ കരച്ചിൽ കേട്ടു. രാവിലെ നോക്കുമ്പോഴും പൂച്ച കരച്ചിൽ തന്നെ. അപ്പോൾ ഞാൻ ഉമ്മയോട് പറഞ്ഞു, പൂച്ചക്ക് വിശന്നിട്ടാവും എന്ന്. ഞങ്ങൾ ദോശ കൊടുത്തു,. പൂച്ച വേഗം തിന്നു തീർത്തു. രാത്രിയപ്പോൾ വീണ്ടും കരച്ചിൽ തന്നെ. ഞങ്ങൾ വാതിൽ തുറന്ന് ചോറും കറിയും കൊടുത്തു. പൂച്ച തിന്നുന്നത് ഞങ്ങൾ സന്തോഷത്തോടെ നോക്കി നിന്നു. പിറ്റേ ദിവസം രാത്രി നേരത്തെ തന്നെ പൂച്ച വന്നു. കൂടെ മറ്റൊരു പൂച്ചയും കൂടി ഉണ്ടായിരുന്നു. അങ്ങനെ നാല് പൂച്ച വരെ വന്നു. രാത്രി ആയാൽ ഉമ്മയോട് വേഗം ചോറ് തരാൻ പറയും,, എന്നാലേ ഉമ്മ പൂച്ചകൾക് ചോറ് കൊടുക്കു.ഇവരായിരുന്നു ഈ കൊറോണ കാലത്തു എന്റെ വീട്ടിലെ വിരുന്നുകാർ
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |