വാരം മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

15:54, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13351 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


ശുചിത്വം


ആവർത്തിച്ചു വരുമീ...
പകർച്ചവ്യാധികൾ
പ്രതിഫലമാണിത്,
ശുചിത്വമില്ലായ്മക്ക്.
നിങ്ങളാരും കാണുന്നില്ലയോ !
കൂമ്പാരങ്ങൾ
ദുർഗന്ധം വമിക്കുമീ..
മാലിന്യ കൂമ്പാരം
വൃത്തിഹീനമാം പൊതു -
-പാതയോരസ്ഥലം
നമ്മെ നോക്കിയല്ലെയോ
പല്ലിളിക്കുന്നിതാ....
അധികൃതരോ, അതാ....
നെട്ടോട്ടമോടുന്നു..
അവിടെയും ഇവിടെയും
സംഘർഷമാകുന്നു.
നിയമങ്ങളെയൊക്കെ
പഴിച്ചിട്ടിതെന്തിനാ..
നാം തന്നെയല്ലയോ
കാരണക്കാരായവർ
ആദ്യം വീട്ടിൽ നിന്നും
തുടങ്ങീടേണമിത്‍
മാലിന്യസംസ്കരണ-
-വും ശുചിത്വവും
നല്ലൊരു നാളെയ്ക്കായ്
നമുക്കൊരുമിക്കാം..
ഒരിക്കലും വ്യാധികൾ
തിരിച്ചു വരാതിരിക്കാൻ.
 

ഷാന ഷമീർ കെ.പി
5ക്ലാസ്സ് വാരം മാപ്പിള ‍എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത