ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ/അക്ഷരവൃക്ഷം/ ഐക്യദീപം
ഐക്യദീപം
കാലമേറെ പിന്നിട്ടു. ടെക്നോളജിയുടെ പിറകെ ഓടുന്ന കാലം. ഒരു ക്ലിക്കിൽ പലതും മാറ്റിമറിക്കാനുള്ള മനുഷ്യൻറെ കഴിവ് പലപ്പോഴും അപകടങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. എന്നുവെച്ച് മനുഷ്യന്റെ മസ്തിഷ്ക വികാസത്തെ എതിർക്കാൻ ഒക്കുമോ?പല നല്ല കാര്യത്തിന് വേണ്ടി നമ്മൾ ആശ്രയിച്ചു കൊണ്ടിരിക്കുന്ന ഒരു ഞായറാഴ്ച ദിവസം തന്റെ ഒരു രോഗിയുടെ അസുഖത്തെ കുറിച്ചും ട്രീറ്റ്മെന്റിനെ കുറിച്ചും അസുഖത്തിൽ നിന്ന് ആ രോഗിയെ എങ്ങനെ റിക്കവറി ചെയ്തെടുക്കാമെന്നും ചിന്തിക്കുകയായിരുന്നു ഡോക്ടർ ധ്രുവ് പ്രകാശ്. പെട്ടെന്ന് ഒരു നിലവിളി കേട്ട് അദ്ദേഹം ഞെട്ടി. ശബ്ദം കേട്ട ഭാഗത്തേക്ക് പോയി. അദ്ദേഹത്തിൻറെ മകൻ, മൂന്നു വയസ്സുകാരൻ അർജുൻ ധ്രുവ്-ന്റെ കയ്യിൽ നിന്നും മൂത്തമകൻ ആദിത് ധ്രുവ് മൊബൈൽഫോൺ വാങ്ങിച്ചതിനായിരുന്നു നിലവിളിച്ചത്. മക്കൾ രണ്ടുപേരുടെയും വഴക്കു തീർക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് അത് സാധിച്ചില്ല. അർജുന് തൻറെ പ്രിയ കൂട്ടുകാരി ഡോറയുടെ കാർട്ടൂൺ കാണണം. ടിവിയിൽ കാണുന്നതിനേക്കാൾ മൊബൈൽഫോണിൽ കാണുന്നതാണ് അവന് താൽപര്യം. മൂത്തമകൻ ആകട്ടെ പബ്ജി കളിക്കാതിരിക്കാനും വയ്യ. എട്ടുവയസ്സുകാരനായ ഇവൻ ഈ കളിയിൽ നിന്നു തന്നെ തന്നെ ഭാവി സ്വപ്നം കണ്ടു തുടങ്ങി. മിസ്സിസ് നിഷ ധ്രുവ് അടുക്കളയിൽ നിന്ന് ചായയുമായി വന്നിട്ട് ഭർത്താവിന് കൊടുത്തു. കരയുന്ന മകനെ നോക്കി നിഷ പറഞ്ഞു-"അർജൂ..... നിർത്തൂ. ഈ പപ്പയുടെ ഫോണിൽ നിന്നു കാർട്ടൂൺ കണ്ടോളൂ." തൻറെ ഭർത്താവിനെ കയ്യിൽ നിന്ന് ഫോൺ വാങ്ങി മകന് കൊടുത്തു. മകൻറെ കരച്ചിൽ നിർത്താനായി മൊബൈൽ ഫോൺ കൊടുത്ത ഭാര്യയെ കുറിച്ച് ആലോചിച്ചു ചായ കുടിക്കുമ്പോൾ ആണ് ഡോക്ടർ പത്രം ശ്രദ്ധിക്കുന്നത്. തലക്കെട്ടിൽ ചൈനയിലെ വ്യൂഹാൻ സിറ്റിയിൽ രൂപം കൊണ്ട covid-19 എന്ന വൈറസിനെ കുറിച്ചായിരുന്നു. കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ ഈ മാരക രോഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. തന്റെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ കുറിച്ച് ഡോക്ടർക്ക് ആശങ്കയുണ്ടായിരുന്നു. അപ്പോഴാണ് നേഴ്സ് ആ രോഗിയുടെ ടെസ്റ്റിംഗ് റിപ്പോർട്ടുമായി വന്നത്. ഡോക്ടർ റിപ്പോർട്ട് വാങ്ങി നോക്കി. സംശയിച്ചത് പോലെ തന്നെ covid-19 സ്ഥിരീകരിച്ചിരിക്കുന്നു. അതുപോലെ അഞ്ച് രോഗികൾക്ക് കൂടി ടെസ്റ്റിംഗ് റിപ്പോർട്ട് ലഭിക്കാനുണ്ട് .ഡോക്ടർ രോഗികളെ കുറിച്ച ആശങ്കയോടെ ആലോചിക്കുമ്പോഴാണ് മിസ്സിസ് നിഷയുടെ ഫോൺകോൾ വന്നത്. അപ്പോഴാണ് ഡോക്ടർ നാലുദിവസമായി വീട്ടിൽ പോയിട്ട് എന്ന് ഓർത്തത്. മക്കളെ കുറിച്ച് ഓർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി. ഡോക്ടർ ഫോൺ എടുത്തപ്പോൾ മകൻ അർജുനായിരുന്നു.- "ഹലോ പപ്പാ! പപ്പ എന്താ വീട്ടിൽ വരാതെ?" "അർജൂ.... പപ്പയ്ക്ക് പേഷ്യന്റിനെ നോക്കണ്ടേ.."-മറുപടിയായി ഡോക്ടർ പറഞ്ഞു. "അല്ല പപ്പാ...ഇന്ന് ഞായറാഴ്ച്ച അല്ലേ, പപ്പ അല്ലേ പറഞ്ഞത് 'sunday is Holyday' എന്ന്"-അർജുൻ പറഞ്ഞു. അപ്പോഴാണ് ഡോക്ടർ കലണ്ടറിലേക്ക് നോക്കിയത്. ഓ ശരിയാണ്. ദിവസങ്ങൾ കടന്നു പോയത് പോലും അറിഞ്ഞില്ല. ഡോക്ടർ മകനോട് ചോദിച്ചു:"ചേട്ടൻ എന്തെടുക്കുവാ?" "ചേട്ടൻ ഫോണിൽ കളിക്കുവാ, ചേട്ടന് സ്കൂൾ പൂട്ടിയിരിക്കുകയാണ്. പപ്പ ഇടയ്ക്ക് കൈ 'hand wash' ഉപയോഗിച്ചു കഴുകണം, മാസ്ക് ധരിക്കണം"-മകൻ ഓർമപ്പെടുത്തി.മകന് പപ്പയെ കുറിച്ചുള്ള ശ്രദ്ധയെ കുറിച്ചൊർത്ത് അഭിമാനം തോന്നി. രണ്ട് ദിവസം കഴിഞ്ഞ് ഒരു രാത്രി അദ്ദേഹത്തിന് ക്ഷീണം തോന്നി. പുലർച്ചെ ആയപ്പോഴേക്കും തല വേദനയും പനിയും അനുഭവപ്പെട്ടു. അദ്ദേഹം ഉടനെ തന്നെ നേഴ്സിനെ വിളിച്ചു കാര്യം പറഞ്ഞു. നേഴ്സ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു ഡോക്ടറെ അറിയിച്ചു.പെട്ടതുതന്നെ ഡോക്ടർസ് പരിശോധനയ്ക്ക് വേണ്ടി നിർദ്ദേശം നൽകുകയും ഡോക്ടർ ധ്രുവ് പ്രകാശിനെ ഐസൊലേഷനിൽ മാറ്റുകയും ചെയ്തു. രണ്ടുദിവസം കഴിഞ്ഞ് ടെസ്റ്റ് റിപ്പോർട്ട് ലഭിച്ചു. റിസൾട്ട് പോസിറ്റീവ് ആയിരുന്നു.ഡോക്ടർ ധ്രുവ് പ്രകാശിനോട് എങ്ങനെ ഈ കാര്യം പറയുമെന്ന ആശങ്കയിലായിരുന്നു ഡോക്ടർമാരും നഴ്സുമാരും. അപ്പോഴേക്കും ഡോക്ടർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഉടനെ ഓക്സിജൻ നൽകുകയും ചെയ്തു. ഇടയ്ക്കു ബോധം ഇല്ലാതായി കൊണ്ടിരുന്നു. ബോധം വരുമ്പോൾ ഡോക്ടർ മരണം മുന്നിൽ കണ്ടു. ഭാര്യയെയും മക്കളെയും കുറിച്ച് ഓർത്ത് അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞു. പല ദിവസങ്ങളും ബോധമില്ലാതെ കടന്നുപോയി.ഡോക്ടറെ അടുത്തറിയാവുന്ന രോഗികൾക്കും മറ്റുള്ളവർക്കും വലിയ വിഷമമായി. അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. പലരുടെയും രോഗം മാറ്റിയ ഒരു നല്ല ഡോക്ടർ ആയിരുന്നു ധ്രുവ് പ്രകാശ്. എന്തിന് കോവിഡ് ബാധകരെ പോലും രാപകലില്ലാതെ ശുശ്രൂഷിച്ച രക്ഷകൻ. അദ്ദേഹത്തിനു വേണ്ടി പലരും ദൈവത്തിൻറെ മുന്നിൽ കൈകൂപ്പി പ്രാർത്ഥിച്ചു. എല്ലാവരുടെയും പ്രാർത്ഥന ദൈവം കേട്ടു. അദ്ദേഹം പതിയെ കണ്ണു തുറന്നു. ശരീരവേദനയും ശ്വാസ തടസ്സവും കുറഞ്ഞു തുടങ്ങി. അദ്ദേഹത്തിനുവേണ്ടി തുറന്നുവെച്ച സ്വർഗ്ഗവാതിൽ കൊട്ടി അടച്ചു. പ്രാണവായു ശ്വസിക്കുമ്പോൾ ഇതുവരെ ലഭിക്കാത്ത ഒരു സുഖം ഡോക്ടർക്ക് അനുഭവപ്പെട്ടു. കുറച്ചു ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആയി. ജീവൻ തിരിച്ചു നൽകിയ ദൈവത്തോടും മറ്റ് സഹപ്രവർത്തകരോടും നന്ദി പറഞ്ഞ് അദ്ദേഹം വീട്ടിലേക്ക് പോയി. ഡോക്ടറെ കണ്ടപ്പോൾ ഭാര്യക്കും മക്കൾക്കും സന്തോഷമായി. ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞു. മക്കളുടെ അടുത്തേക്ക് പോയ ഡോക്ടറോട് അർജുൻ പറഞ്ഞു; "സ്റ്റോപ്പ് പപ്പാ.... ഒരു മീറ്റർ അകലെ നിൽക്ക്, കൈകൾ വാഷ് ചെയ്യൂ പപ്പ. മകന്റെ ബാല്യസഹജമല്ലാത്ത നിഷ്കളങ്കത നിറഞ്ഞ സംസാരം കേട്ട് നിഷയും ആദിതും ചിരിക്കാൻ തുടങ്ങി.എന്നാൽ ഡോക്ടർ തന്റെ മകന്റെ ശ്രദ്ധയെ കുറിച്ച് ചിന്തിക്കുകയായിരുന്നു. പിറ്റേന്ന് രാത്രി ജനങ്ങൾ ഐക്യത്തോടെ ദീപം തെളിയിക്കുമ്പോൾ ഡോക്ടർ ധ്രുവ് പ്രകാശവും കുടുംബവും അതിൽ ഒത്തുകൂടി. അവർ ലോകത്തിനു വേണ്ടി പ്രാർത്ഥിച്ചു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ ഐക്യത്തോടെയുള്ള പ്രവർത്തനത്തിന് സാധിക്കും. പ്രതീക്ഷയുടെ 'ഐക്യ ദീപം' പ്രകാശം പരത്തി.
സാങ്കേതിക പരിശോധന - supriya തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |