ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/കര‍ുതലിന്റെ‍ കൈകൾ

കര‍ുതലിന്റെ‍ കൈകൾ

മൂക്കിന് മുകളിൽ ഒരു നീറ്റൽ. കൈ കൊണ്ട് തൊട്ടു നോക്കി.രക്തം ഒലിക്കുന്നു.സ്ഥിരമായി മാസ്ക് ഉപയോഗിച്ചതിന്റെ പാ‍‍ട്.ടിഷ്യു എടുത്ത് രക്തം തുടച്ചു. ഒന്ന് ഉറങ്ങിയിട്ട് ദിവസം എട്ടായിക്കാണും. ഐ.സി.യു വിന്റെ‍ വാതിൽ‍‍ ചാരി നിന്ന് അവൾ ഉറങ്ങി. “sister come fast” എന്ന ഡോക്റുടെ വിളി ഉറക്കത്തിൽ നിന്നും ഉണർത്തി.

രക്ഷാകവചം ധരിച്ച് കോവിഡ് വാർഡിന്റെ പതിനഞ്ചാം നമ്പർ മുറിയിലേക്ക് പോയി.വിദേത്ത് നിന്നു വന്ന എട്ട് വയസുകാരി കുട്ടിയുടെ മുറിയാണത്. വരുന്ന ആഗതരെയെല്ലാം പുഞ്ചിരി കൊണ്ട് എതിരേൽക്കുന്ന അവൾ കേവി‍‍ഡെന്ന ഈ മഹാമാരിയേയും പുഞ്ചിരിയേടെ എതിരേറ്റു എന്ന് പറ‍ഞ്ഞാൽ അതിൽ അത്ഭുതപ്പെ‍ടാനില്ല.അവളുടെ മുഖത്ത് ഞാനെന്റെ വിദ്യമോളെ കണ്ടു. മാതാപിതാക്കളെ നഷ്ടപ്പെട്ടു എന്ന സത്യം ഇന്നും ഈ കുരുന്ന് അറിയുന്നില്ല.ചോക്ലേറ്റുമായി വരുന്ന പപ്പയേയും നറുമുത്തവുമായി വരുന്ന മമ്മയേയും സ്വപ്നം കണ്ട് അവൾ സെ‍ഡേറ്റിവിന്റെ വീര്യത്തിൽ മയങ്ങി.

എന്തോ മനസിൽ ഒരു കനത്ത വിങ്ങൽ.കുളിച്ച് വൃത്തിയായി തിരികെ മുറിയിലെത്തി.മൊബൈൽ ഫോൺ പരതിയപ്പോൾ മേശപ്പുറത്തിരുന്ന പൊതിയിൽ കണ്ണുടക്കി. രോഗം ഭേദമായി മടങ്ങിപ്പോയ ഒരു വിദേശി നൽകിയതാണ്. തുറന്ന് നോക്കാൻ സമയം കിട്ടിയില്ല. മെല്ലെ പൊതി തുറന്നു. പതിനാല് ദിവസത്തെ ഏകാന്തവാസം കഴി‍‍ഞ്ഞാണ് പൊതി കയ്യിലെത്തിയത്. വീര്യമുളള അണുനാശിനിയുടെ ഗന്ധം മൂക്കിലേക്ക് തുളച്ച് കയറി. ഒരു കത്തും ഒരു ഗോൾഡൻ ബ്രേസ്ലൈറ്റും. കത്തിലൂടെ കണ്ണുകൾ പരതി. “Thanks, thanks a lot.Your sacrifice towards all humanity is impressive.You all are the angles of God sent from heaven.”എന്തോ ഈ വാക്കുകൾ മനസ്സിനെ ആഴത്തിൽ സ്പർശിച്ചു.

കിടക്ക വിരിച്ചു അപ്പോഴേക്കും മൊബൈൽ ശബ്ദിച്ചു. വീട്ടിൽ നിന്നാണ്. "അമ്മേ എന്താ വീട്ടിൽ വരാത്തേ?” വിദ്യ മോളുടെ ശബ്ദം. മോളെ എന്തൊക്കെയോ പറ‍‍ഞ്ഞ് ആശ്വസിപ്പിച്ചു. ചേട്ടനോട് അവളെ ആശ്വസിപ്പിക്കാൻ ചട്ടം കെട്ടി.ഫോൺ കട്ട് ചെയ്തു. എത്ര നാൾ ഇങ്ങനെ കഴിയേണ്ടി വരും. ഈശ്വരാ സർവ്വവും കാണുന്ന അങ്ങ് ഈ വിപത്തിൽ നിന്നും ഏവരേയും രക്ഷിക്കണേ.

കിടക്കവേ നാളെ പോകുന്ന പന്ത്രണ്ടാം നമ്പർ മുറിയിലെ അമ്മാമ്മയെ ഓർത്തു. എന്താ ഏതാ എന്നറിയാതെ മറ്റുള്ളവരെ കാണാനും പുറത്തിറങ്ങാനും ആഗ്രച്ച അമ്മാമ്മ നാളെ പോകുകയാണ്.എന്തോ ചെയ്തതിനൊക്കെ ഒരു ഫലമുണ്ടായി എന്ന ഒരു തോന്നൽ മനസ്സിനെ സ്പർശിച്ചു.

ഉറക്കം മാടി വിളിച്ചു. ഒപ്പം പോകാൻ ഒരുങ്ങിയപ്പോൾ എമർജൻസി അലാം മുഴങ്ങി. വീണ്ടും തയ്യാറായി വാർടിലേക്ക് പോയി. ഇരുപത്തി ഏഴാം നമ്പർ മുറിയിലെ അച്ഛൻ മരിച്ചിരിക്കുന്നു.മക്കൾ ഉപേക്ഷിച്ച ഈ പാവം ഒരു പിടി ഭക്ഷണം സന്തോഷമായി കഴിച്ചത് ഇവിടെ വന്ന ശേഷമാണ്.ഒരു കാലത്ത് നാടിനെ മുഴുവൻ കോരിത്തരിപ്പിച്ച ബിരിയാണിക്കയാണിതെന്ന് പറഞ്ഞാൽ ആരും ഞെട്ടും. പാവം മക്കളെ എന്നും തിരക്കും. മക്കൾ തിരിഞ്ഞു പോലും നോക്കില്ല.സുകൃതക്ഷയം അല്ലാതെന്തു പറയാൻ.

വന്നു കിടന്നു ഉറങ്ങി. ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടു.ദൈവം ഇറങ്ങി വന്ന് ഏവരേയും സ്പർശിക്കുന്നു. രോഗം ഒന്നാകെ ഭേദമാകുന്നു.പൂക്കൾ വിടരുന്നു. പക്ഷികൾ ചിലയ്ക്കുന്നു.കുട്ടികൾ കളിക്കുന്നു. സന്തോഷമുളള ലോകം. ഉറക്കത്തിലും അവൾ ചിരിച്ചു.


ഇതാണ് ഓരോ ആരോഗ്യപ്രവർത്തകരുടെയും അവസ്‍ഥ. മാനവരാശിയുടെ നന്മക്കായി സ്വജീവിതം ത്യജിച്ച് പോരാടുന്ന മാലാകമാർക്കായി ഇത് ഞാൻ സമർപ്പിക്കുന്നു.

ഇർഫാന എസ്
10 ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ