ഒരുമയോട് നമുക്ക്
മരങ്ങൾ നട്ടുനനച്ചീടാം ..
ഒരുമയോട് നമുക്ക്
പുഴകളെ സംരക്ഷിച്ചീടാം ..
ഒരുമയോട് നമുക്ക്
മഴക്കാടുകളെ കാത്തീടാം ...
ഒരുമയോട് നമുക്ക്
കിളികളെത്തിരികെ വിളിച്ചീടാം ..
ഒരുമയോട് നമുക്ക്
വൻമലകളെ നിലനിർത്തീടാം ..
ഒരുമയോട് നമുക്ക്
മൃഗങ്ങളെ പോറ്റിടാം ..
ഒരുമയോട് നമുക്ക്
മണ്ണിനെ വണങ്ങീടാം..
ഒരുമയോട് നമുക്ക്
മനുഷ്യനെ മനുഷ്യനാക്കീടാം ..
ഒരുമയോട് നമുക്ക്
സുന്ദര ഭൂമി പടുത്തുയർത്തിടാം ..