വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം/ശുചിത്വം

14:35, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

അപ്പു, നീ എന്താ ഇന്നലെ കളിക്കാൻ വരാഞ്ഞത് തന്റെ കയ്യിലിരുന്ന ബോൾ തട്ടിക്കളിച്ചു കൊണ്ട് കണ്ണൻ ചോദിച്ചു 'അതോ, വെളിച്ചിലങ്ങാകൊണ്ട് മുത്തശ്ശൻ ഉണ്ടാക്കിത്തന്ന ഉരുട്ടുവണ്ടിയിൽ ശ്രദ്ധിച്ചുനിൽകുകയായിരുന്ന അപ്പു പറഞ്ഞു. 'ഇന്നലെ ഞാനും അമ്മുമ്മയും അപ്പൂപ്പനും അച്ഛനും അമ്മയും അനിയനും ചേർന്ന് വീടും പരിസരമൊക്കെ വൃത്തിയാക്കി. തന്റെ ബോളിലെ അഴുക്ക് ചൂണ്ടുവിരൽ കൊണ്ട് തെറിപ്പിച്ചു കണ്ണന്റെ അടുത്ത ചോദ്യം "എടാ, ഈ വേനല്കാലത്തെന്തിനാ പരിസരം വൃത്തി യാക്കുന്നത് മഴ കാലമൊന്നുമല്ലല്ലോ" "കണ്ണാ, നീ വർത്തയൊന്നും കാണാറില്ലേ വേനൽ മഴയ്ക്കു സാധ്യതയുള്ളതും ഡെങ്കി പനിപടരുന്നതുമൊന്നും നീ അറിഞ്ഞില്ലേ. കൊറോണയ്ക്ക് പിറകെ ഡെങ്കി പനിയും വരുമത്രെ. നമ്മുടെ പരിസരത്തുള്ള ചിരട്ടകളും ഐസ്ക്രീം ബോൾകളുമൊക്കെ കൊതുകുകൾക്ക് മുട്ടയിട്ടു പെരുകാൻ സഹായമാകുമെന്ന് മുത്തശ്ശൻ പറഞ്ഞു അതുകൊണ്ട് ഞാനും അനിയനും അതൊക്കെ എടുത്ത് ചാക്കിൽ കെട്ടിവച്ചു" തന്റെ ബോൾ പിന്നെയും തട്ടി കളിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു 'എടാ അപ്പു എന്നാൽ ഇന്നിനി കളിവേണ്ട ഞാനും പോയി വീടിന്റ പരിസരമൊക്കെ ഒന്നു വൃത്തിയാക്കട്ടെ കൂട്ടുകാരെ, രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് അത് വരാതെ സൂക്ഷിക്കുന്നതല്ലേ നല്ലത്.

യദുനന്ദ് ആർ
6 B വട്ടിപ്രം യു.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ