മഹാരോഗം


കോവി‍ഡ് എന്ന മഹാ മാരി

ഭീതിതമായ മഹാവ്യാധി

ലോകർ മുഴുക്കെ ഭയക്കുന്നു

സോപ്പും മാസ്ക്കും കരുതുന്നു

അകലുന്നാളുകൾ മടിയാതെ

ബന്ധു ജനങ്ങൾ എന്നാലും

കരം കവർന്നീടാൻ പാടില്ല

കളിയായ് കാണരുതിക്കാര്യം

കടയിലിരുന്നു കഥ പറയാൻ

മോഹം തോന്നും മാനുഷരേ

രോ‌ഗം വന്നു ഭവിച്ചീടും

ദ്രോഹം ചെയ്യരുതാർക്കാർക്കും