മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കരിഞ്ഞു പോയ സ്വപ്നങ്ങൾ

14:31, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
🌹കരിഞ്ഞു പോയ സ്വപ്നങ്ങൾ🌹


മാർച്ച് 10 ചൊവ്വാഴ്ച പതിവിലും അധികം സന്തോഷത്തോടെയാണ് ഞാൻ സ്കൂളിലേക്ക് പുറപ്പെട്ടത്.നടന്നിട്ടും സ്കൂളിലെത്താത്തതു പോലെ.മനസ്സാകട്ടെ പറക്കുകയാണ്.സ്കൂളിലെത്തി കൂട്ടകാരുടെ കൂടെ ഉച്ചയാകാനുളള കാത്തിരിപ്പായി.നഴ്സറിയുടെ കായികമത്സരം കഴിഞ്ഞാൽ ഉച്ചക്ക് നമുക്കാണ് മത്സരം .പോരാത്തതിന് നാളെ സ്ക്രീനിങ്ങ് ടെസ്റ്റുമാണ് - ആരും കാണാതെ പരിശീലിച്ച ഡാൻസ് അധ്യാപകർക്ക് മുന്നിൽ അവതരിപ്പിക്കാനുളള അവസരം. ഉച്ചഭക്ഷണത്തിനു ശേഷം മത്സരം ആരംഭിക്കാറായി എന്ന അനൗൺസ്മെൻറിനു പകരം ഹെഡ്മാസ്റ്റർ വിളിച്ചു പറഞ്ഞത് അസംബ്ലിയുണ്ട് എല്ലാവരും ഗ്രൗണ്ടിലേക്ക് വരിക എന്നാണ്.അമ്പരന്നുകൊണ്ട് ഞങ്ങൾ എല്ലാവരും അസംബ്ലി ഗ്രൗണ്ടിൽ നിരന്നു നിന്നു. പതിവില്ലാത്തതു പലതുമല്ലേ ലോകത്തു നടക്കുന്നത് എന്നായിരുന്നു മനസ്സു നിറയെ. ഇന്നു മുതൽ നിങ്ങൾക്ക് വെക്കേഷനാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സ്കൂളിലേക്ക് വരേണ്ടതില്ല. പരീക്ഷകളുമില്ല.വാർഷികാഘോഷം ഏപ്രിൽ 10 ന് നടക്കുന്നത് ആയിരിക്കും.വെറുതെ ആശ്വസിപ്പിക്കാൻ പറഞ്ഞതാണെന്ന സത്യാവസ്ഥ മനസ്സിലാക്കാൻ പിന്നീടുളള ദിവസങ്ങൾ വേണ്ടി വന്നു. അസംബ്ലിയിൽ കൊറോണവൈറസിനെ കുറിച്ചും അതിനെ പ്രതിരോധിക്കേണ്ടതെങ്ങനെയെന്നും പറഞ്ഞു.കൂട്ടുകാരോടും അധ്യാപകരോടും സ്കൂളിനോടും യാത്രപറഞ്ഞിറങ്ങുമ്പോൾ ഏപ്രിൽ 10 ന് വീണ്ടും ഒത്തുചേരാമെന്ന പ്രതീക്ഷയായിരുന്നു മനസ്സു നിറയെ. കൊറോണ വൈറസ് ലോകത്തെയാകമാനം വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു.മാർച്ച് 25 വരെ ദിവസങ്ങൾ തളളി നീക്കീ. അപ്പോഴാണ് വാർത്തയിൽ 25 മുതൽ ഏപ്രിൽ 14 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു .അതോടെ വാർഷികവും,വിഷുവും ആഘോഷിക്കാനാവില്ല എന്ന് മനസിലായി.ആഘോഷമല്ല ആരോഗ്യമാണ് പ്രധാനം എന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു പിന്നീടുളള ദിനങ്ങൾ അത്രയും. 14 ദിവസം പൂർത്തിയായി.മരണസംഖ്യ കൂടുകയാണ് . അതുകൊണ്ട് ഏപ്രിൽ 14 മുതൽ മെയ്യ് 3വരെ ലോക്ക്ഡൗൺ നീട്ടി.അതിനൊക്കെയിടയിൽ നമ്മുടെ വീടിന്റെപണിയൊക്കെ തീർത്ത് കൂടണമെന്നുണ്ടായിരുന്നു പക്ഷേ,കോവിഡ്-19 കാരണം അതും നടന്നില്ല. ഈ മഹാമാരിയെന്ന കെറോണയെ പിടിച്ചുക്കെട്ടാൻ ഒരു ടെക്ക്നോളജിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.ഈ ലോകത്ത് ഏറ്റവും വലുത് മനുഷ്യനാണ് കരുതിയവർക്കെല്ലാം ഒരു പാഠമായി കെറോണ.കോവിഡിന് 19 മുൻപിൽ ലോകം തലകുനിച്ചു .മനുഷ്യൻ തോറ്റു ശാസ്ത്രം ജയിച്ചു എന്നത് തിരുത്തി മനുഷ്യനും,ശാസ്ത്രവും തോറ്റിരിക്കുന്നു. കെറോണ വേഗം മാറുമെന്ന വിശ്വാസത്തിൽ ഞാൻ........ 💐💐💐💐💐💐💐💐💐💐💐💐💐💐

🍃🍃 അനാമിക. കെ 🍃🍃
5 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം