14:12, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15011(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ സ്വാതന്ത്ര്യ സ്വപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അടച്ചുപൂട്ടി നാല്
മതിലുകൾക്കുള്ളിൽ,
അടച്ചുപൂട്ടി ഭൂമിയുടെ
വാതിൽ.
അടച്ചുപൂട്ടി ദൈവത്തിന്റെ
സ്വന്തം നാട്.
പൊട്ടിച്ച ചങ്ങല
അതിന് കൊറോണ
എന്ന സൂര്യാഗ്നി .
നീണ്ടുനിവർന്ന്
കോവിഡ് 19.
നാടിൻ്റെ പട്ടടയാവുന്നു.
അറ്റമില്ല എന്ന്
വിചാരിച്ച ലോകമിന്ന്
അറ്റംകണ്ട പോലെ.
വെയിൽ ചാഞ്ഞു തുടങ്ങി.
എന്നിട്ടും
നീ പോകാത്തത് എന്തുകൊണ്ട്?
നൊന്ത മനസുകളെ
കിഴ്പ്പെടുത്തി നിൻ്റെ യാത്ര.
അറിഞ്ഞില്ല
ഇത്രമേൽ ഞങ്ങളെ
മൗനത്തിലാക്കുമെന്ന് .
അകറ്റുമെന്ന് .
Made in chaina.
ആകാശഗോപുരം പോൽ ഒറ്റയ്ക്ക് .
ഇരുളിൻ്റെ മുൾമുന തേരോട്ടം
നിർത്തി
ഒന്ന് മടങ്ങുമോ.
ഇന്നും ഞാനുണർന്നു.
അതേ സ്വപ്നം കണ്ട് ..