എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/അക്ഷരവൃക്ഷം/**മാലാഖ * *
**മാലാഖ * *
എൻ്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എനിക്ക് ചിറകുകളുണ്ട്, കയ്യിൽ ഒരു മാന്ത്രിക ദണ്ഡുണ്ട്, കാലുകൾ താഴെ സ്പർശിക്കുന്നേയില്ല .എൻ്റെ ജീവിതത്തിൽ ഇന്നുവരെ ഞാൻ ഇത്രയും സന്തോഷിച്ചിട്ടില്ല. കാർട്ടൂണുകളിൽ മാത്രം കണ്ടിട്ടുള്ള മാലാഖമാർക്ക് എന്തൊരു തേജസ്സാണ്. ഇപ്പോൾ എനിക്കും അത് കൈവന്നിരിക്കുന്നു. എനിക്കറിയാം ഈ രൂപം എൻ്റെ സന്തോഷത്തിനും സുഖ സൗകര്യങ്ങൾക്കും മാത്രമല്ല പല നല്ല മനുഷ്യർക്കും ജീവജാലങ്ങൾക്കും കൂടിയാണ്.അതാ ആരൊക്കെയോ എന്നെ വിളിക്കുന്നു. അവരും എന്നെപ്പോലെ മാലാഖമാരാണ് .അവരുടെ കൂടെ പറന്ന് പറന്ന് ഞാൻ എത്തിയത് ഒരു വിശാലമായ പൂന്തോട്ടത്തിലാണ്. ഞാൻ നല്ല ചുവന്നു തുടുത്ത റോസാപ്പൂവിനടുത്തേക്ക് പോയി. അതിനെ തൊടാൻ കൈ പൊന്തിയപ്പോഴേക്കും .. മോളേ... ഇതെന്തൊരൊറക്കാ ... "അമ്മയുടെ വിളി !മുമ്പിൽ റോസാപ്പൂവുമില്ല ചിറകുമില്ലഓ ...ൻ്റെ സ്വപ്നത്തില മാലാഖയായിരുന്നോ ഞാൻ!
|