ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/നിശ്ശബ്ദ കൊലയാളി

13:15, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിശ്ശബ്ദ കൊലയാളി

ഈ നൂറ്റാണ്ടിൽ മനുഷ്യർ നേരിട്ടിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് 19എന്ന മഹാമാരി. 210രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണം 20ലക്ഷം കവിഞ്ഞു.രണ്ടാം ലോക മഹായുദ്ധ കാലത്തു പോലും രാജ്യങ്ങൾ ഇത്തരമൊരു വെല്ലുവിളി നേരിട്ടിട്ടില്ല.സാധാരണ പകർച്ചവ്യാധികൾ ഏറ്റവും നാശം വിതയ്ക്കുക ദരിദ്ര രാജ്യങ്ങളിലാണ്.പക്ഷേ ഇന്ന് ഈ രോഗം ബാധിച്ചിരിക്കുന്നത് മുതലാളിത്തത്തിന്റെ കളി ത്തൊട്ടിലുകളായ യു.എസ്.എ യും ബ്രിട്ടനും ഇറ്റലിയുമൊക്കെ ഈ മഹാമാരിക്ക്‌ മുമ്പിൽ പകച്ചുനി ൽക്കുകയാണ്. ലാഭം കൊണ്ട് ജീവൻ നില നിർത്താനാവില്ലെന്ന് അനുഭവത്തിലൂടെ മനസിലാക്കുന്നു. കൊറോണ കാലം തിരിച്ചറിവിന്റെ കാലം കൂടിയാണ്.ലോകത്തെയാകെ കോവിഡ് അന്ധകാരം വിതച്ചപ്പോൾ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കൊച്ചു കേരളത്തിനും പ്രതീക്ഷയുടെ വെളിച്ചം പടരുകയാണ്. ഒറ്റ മനസ്സോടെ ജാഗ്രതയോടെ ഉയർന്ന സാമൂഹിക ബോധത്തോടെ മാസ്കുധരിച്ചും ജനസമ്പർക്കം ഒഴിവാക്കിയും സർക്കാരിനെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. നല്ല നാളേക്കുവേണ്ടി ഒരുമയോടെ നമുക്ക് പ്രവർത്തിക്കാം.

കദീജ.കെ.
4 B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം