സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ആരൊക്കെയോ മാറിയപോൽ

ആരൊക്കെയോ മാറിയ പോൽ
എന്റെ വീടിനെ കാണാനില്ല വീടിനകത്ത് ഇരുന്ന് മൊബൈലുകളും കാണ്മാനില്ല എനിക്ക് എന്റെ പഴയ ഓർമ്മയാണ് എന്റെ വീട് എന്ന നരകം വീട്ടിലുള്ളവരെ ഞാൻ കണ്ടിരുന്നത് വാട്സാപ്പിലൂടെ യാണ് എല്ലാം വാട്സാപ്പിൽ ആയിരുന്നു ശബ്ദം കേൾക്കാൻ കൊതിച്ച അപ്പോഴൊക്കെ വാട്സാപ്പിലൂടെ കേട്ട്  ഓഡിയോകൾ ആയിരുന്നു വീട്ടുകാരുടെ ശബ്ദം വിശക്കുമ്പോൾ ടൈപ്പ് ചെയ്ത് അയക്കുമായിരുന്നു അമ്മയുടെ റിപ്ലൈ ഇങ്ങനെയായിരുന്നു ഓൺലൈനിൽ ബുക്ക് ചെയ്തിട്ടുണ്ട് പോണ്ടേ ആണ് ഭക്ഷണം അങ്ങനെ വാട്സാപ്പിൽ മാത്രം ജീവിച്ചിരുന്ന എന്റെ വീട് ഇന്ന് മാറി മാറ്റാൻ ഇന്ന് വന്ന ക്രോണിക് സാധിച്ചു ഇന്ന് എല്ലാവരും പരസ്പരം കാണുന്നു മൊബൈലുകൾ എവിടെയോ മാറിയിരിക്കുന്നു
അമ്മയും മുത്തശ്ശിയും അടുക്കളയുടെ വിശാല ലോകത്തേക്ക് മാറി അച്ഛനും മുത്തച്ഛനും ചക്കയും കപ്പയും പറിക്കാൻ ഓടിനടക്കുന്നു എന്റെ നാവിൻ എന്ത് സ്വാദ് പിസയും ബർഗറും സ്വാദ് എന്റെ നാവിന്റെ കറയായിരുന്നു എന്ന് ഞാൻ മനസ്സിലാക്കി ചക്കപ്പുഴുക്കും കപ്പപ്പുഴുക്കും കഞ്ഞിയും സ്വാദ് ഇനി ഒരിക്കലും എന്റെ നാവിൽ നിന്നും മറയില്ല എന്നും പബ്ജി ഗെയിം ഇലൂടെ സംസാരിച്ച ഞാനും ചേട്ടനും അനിയനും ഇന്ന് നേരിൽ കണ്ട് എത്ര എത്ര നല്ല കളികൾ കളിക്കുന്നു മറക്കില്ല മറക്കാനാവില്ല കൊറോണ നിന്നെ
പക്ഷേ പ്രതിരോധിക്കേണ്ട വയ്യ നിന്നെ എന്നാലും നിന്നോട് പറയാനുണ്ട് നൂല് പൊട്ടിയ പട്ടങ്ങൾ ആയിരുന്നു ജീവിതത്തെ  നൂലുകെട്ടിനു സഹായിച്ചു കൊറോണ നിന്നെ പ്രതിരോധിക്കും മുമ്പേ എന്റെ വക ഒരു ബിഗ് സല്യൂട്ട്.


ആര്യനന്ദ വിനോദ്
7.A സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം