എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/അതിജീവനം

12:44, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

മഹാമാരിയായി പെയ്തിറങ്ങിയ
ക്രൂരനാം കൊറോണ എന്ന പകർച്ചവ്യാധി
ആഹ്ളാദിക്കേണ്ട നീ, അഹങ്കരിക്കേണ്ട നീ.
അതിജീവിക്കും നിൻ ശക്തിയെ
മറികടക്കും നിൻ വ്യാപനത്തെ.
നിന്നെ നിരോധിക്കാനായി,
പ്രതിരോധിക്കാനായി, ഞങ്ങൾ ഒന്നാകെ,
 ഒന്നിച്ച് ഒറ്റക്കെട്ടായി, അണിനിരന്നിടുന്നു.
 ലോകം ഭയക്കുന്ന മഹാമാരിയാം നിന്നെ
ശുചിത്വത്തോടെ, സുരക്ഷിതത്തോടെ
 അതിജീവിക്കും ഞങ്ങൾ.
യോഗം ചേരൽ ഒഴിവാക്കി, കൈകൾ കഴുകി
യോജിപ്പോടെ നിൽക്കും നിൻ മുൻപിൽ.
ഒരേയൊരു ലക്ഷ്യമേ ഞങ്ങൾ തൻ
മുൻപിലുള്ളൂ....
അതിജീവിക്കണം നിന്നെ,
തകർത്തു കളയണം നിന്നെ.പൊട്ടിച്ചിരിക്കാതെ, കറങ്ങി നടക്കാതെ
മഹാമാരിയെ, കൊറോണയെ വിടപറയുക നീ ഓടി ഒളിക്കുക നീ
എന്നന്നേക്കുമായി.
 

ജെറിൻ ജെയ്സൺ,
8 B എസ് ജി എച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത