എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/ കോവിഡ്-19 കാലത്തെ ഭൗമദിനം
കോവിഡ്-19 കാലത്തെ ഭൗമദിനം
കോ വിഡ്-19 പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ലോകരാജ്യങ്ങൾ എല്ലാം തന്നെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ ജീവജാലങ്ങൾക്കും ജലവും വായുവും ഭക്ഷണവും അഭയവുo നൽകുന്ന ഈ ഭൂമിയെ മനുഷ്യൻ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ ഭൂമി മനുഷ്യനു മാത്രമുള്ളതല്ല മീറ്റല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. എന്നാൽ മനുഷ്യൻ്റെ ചൂഷണം മൂലം ഭൂമിയിൽ കാലാവസ്ഥയ്ക്കു വരെ മാറ്റം വന്നു തുടങ്ങി. കാലാവസ്ഥാമാറ്റം മൂലം പുതിയ രോഗങ്ങൾ മാത്രമല്ല അവ പൊട്ടിപ്പുറപ്പെട്ടാൽ വൈദ്യശാസ്ത്രം അന്നപരെ പഠിച്ചിട്ടില്ലാത്ത പുതിയ രൂപത്തിലും ഭാവത്തിലുമാവാം. ഈ വർഷം ഭൗമദിനാചരണത്തിൻ്റെ സുവർണ്ണ ജൂബിലിയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള കൃത്യതയുള്ള മറുപടിയാണ് ഈ വർഷത്തെ പ്രധാന വിഷയം. ഇതിനിടെ കൊറോണ വൈറസിൻ്റെ വരവോടെ കോ വിഡ് ബാധ ലോകമെമ്പാടും പടർന്നു. ഇതിനെതിരെ ലോകരാജ്യങ്ങൾ അവലംബിച്ച ലോക് ഡൗൺ അക്ഷരാർത്ഥത്തിൽ ഭൗമദിനത്തിൻ്റെ നടപടി നടപ്പിലാക്കിയതുപോലെയായി. കോ വിഡ് എന്ന മഹാമാരിയെ നേരിടുന്നതിനൊപ്പം ,പ്രകൃതി നമുക്ക് നൽകിയ വിഭവങ്ങൾ പാഴാക്കാതെ അടുത്ത തലമുറയ്ക്കായി കൈമാറുമെന്ന് നമുക്കും പ്രതിജ്ഞയെടുക്കാം.
|