കുറുമാത്തൂർ സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

കാത്തിരുന്നു ഞാൻ ,കാത്തിരുന്നു ഞാൻ
പരീക്ഷയൊക്കെ കഴിഞ്ഞു ,സ്കൂൾ അടക്കുന്ന നേരം
ഓർത്തു ഞാൻ മനസ്സിലാ അവധിക്കാലം
മാഞ്ചോട്ടിൽ മാമ്പഴം വീഴുന്ന നേരം
മാമ്പഴംഓടിയെടുക്കാൻ മത്സരം
ഓർക്കുന്നു മനസ്സിലാ നല്ലകാലം
ഒരു ദുഃസ്വപ്നംപോൽ മുന്നിലെത്തി
ഒരുമഹാമാരിയായ്‌ കൊറോണ വൈറസ്
എല്ലാവരുടെയും ജീവനെടുക്കുന്നു
കൂട്ടംകൂടി നടക്കുവാൻ പറ്റില്ല
കൂട്ടംകൂടി കളിക്കുവാൻ പറ്റില്ല
അവധിക്കാലത്തിൻ സ്വപ്നങ്ങളൊക്കെയും
മനസ്സിലൊതുക്കി ഞാൻ
കൂട്ടിലിട്ട കിളിയെപ്പോലിരുന്നു വീട്ടിൽ

അനന്യ പി.വി
4 A [[{{{സ്കൂൾ കോഡ്}}}|കുറുമാത്തൂർ സൗത്ത് യു പി സ്കൂൾ]]
തളിപ്പറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത