കൂട്ടിൽ അടച്ച കിളികളെ പോലെ
വഴിയോര കാഴ്ചകൾ നോക്കിക്കാണുന്നു ഞാൻ
കളിയില്ല ,ചിരിയില്ല,കൂട്ടുകാരില്ല
ടിവിയും,വാർത്തയും,ഫോണും മാത്രം .
പുതിയ പുസ്തകകെട്ടുകളും ,പുത്തനുടുപ്പുകളും ,
പുതുവസ്ത്രത്തിൻ മണവും.....
എന്നെ തേടുന്ന പോലെ.....
ലോകത്തെ ഭയപ്പെടുത്തുമീ മഹാമാരിയെ-
ദെെവമേ എൻ നാട്ടിൽ നിന്നകറേറണമേ.....