ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ/അക്ഷരവൃക്ഷം/അയ്യപ്പനും കേശുവും

12:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അയ്യപ്പനും കേശുവും
പുന്നാരം കുന്ന് ഗ്രാമത്തിലാണ് അയൽക്കാരായ കേശുവും അയ്യപ്പനും താമസിച്ചിരുന്നത്. കേശു  പറമ്പിൽ അധ്വാനിച്ചാണ് ജീവിച്ചിരുന്നത്.അയ്യപ്പനോ, ഒരു ജോലിയും ചെയ്യില്ല.എപ്പോഴും തീറ്റ തന്നെ തീറ്റ.ആഹാരം കഴിക്കുന്നതോ കൈ കഴുകാതെയും.
                                   ഒരു ദിവസം അയ്യപ്പന് അസുഖം പിടിപെട്ടു. കലശലായ വയറുവേദനയും ഛർദിയും.അയ്യപ്പൻ വൈദ്യരെ ചെന്നു കണ്ടു.ആഹാരം ആവശ്യത്തിന് മാത്രം കഴിക്കാൻ വൈദ്യൻ പറഞ്ഞു.കുറെ മരുന്നും കൊടുത്തു.എന്നിട്ടും അയ്യപ്പൻറെ അസുഖത്തിന് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.

വിവരമറിഞ്ഞ കേശു അയ്യപ്പനെ ചെന്ന് കണ്ടു.കേശു പറഞ്ഞു, "നിന്റെ അസുഖം ഞാൻ മാറ്റിത്തരാം. ഞാൻ പറയുന്നതുപോലെ ചെയ്താൽ മതി.വെറുതെ ഇരുന്നു ആഹാരം കഴിക്കാതെ അധ്വാനിക്കുക. ആഹാരം കഴിക്കുന്നതിനു മുൻപ് കൈകളും മുഖവും വായും കഴുകുക.ദിവസവും രണ്ട് നേരം കുളിക്കുക. അയ്യപ്പൻ കേശു പറഞ്ഞതുപോലെയെല്ലാം ചെയ്തു. ഒരാഴ്ചകൊണ്ട് അയ്യപ്പൻറെ എല്ലാ അസുഖവും മാറി.അയ്യപ്പൻ കേശുവിനോട് നന്ദി പറഞ്ഞു.

വിസ്മയ V.H
4 A ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ