ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/പൗരബോധം
പൗരബോധം
വ്യകതികളും അവ൪ ജീവിക്കുന്ന ചുറ്റുപാടും മാലിന്യം ഇല്ലാതിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ടുതന്നെ വ്യക്തി ശുചിത്വത്തോടൊപ്പംനാംപരിസരശുചിത്വവും നിർബന്ധമായും പാലിക്കണം.വ്യക്തി ശുചിത്വം,ഗൃഹശുചിത്വം,പരിസര ശുചിത്വം,സാമൂഹ്യശുചിത്വം ഇവയെല്ലാം കൂടിച്ചേരുന്നതാണ്ശുചിത്വംഎന്നുപറയുന്നത്. പൗരബോധവും,സാമൂഹ്യബോധവും ഉളള സമൂഹത്തിൽ മാത്രമെ ശുചിത്വം സാധ്യമാവുകയുള്ളു എല്ലാവരും അവരവരുടെ കടമ നിറവേറ്റിയാൽ മാത്രമെ ശുചിത്വം സാധ്യമാവുകയുള്ളു.ഞാനുണ്ടാക്കുന്ന മാലിന്യം എൻെറ ഉത്തരവാദിത്വമാണെന്നു ഓരോരുത്തരും കരുതിയാൽ പൊതു ശുചിത്വം സ്വയംഉണ്ടാകും ഇന്ന് ലോകത്തിനാകെ ഭീഷണിയായി മാറിയ കോവിഡ് -19എന്ന വൈറസ് രോഗത്തെപ്പോലും വ്യക്തി ശുചിത്വം കൊണ്ടു അകറ്റി നിർത്തുവാൻ കഴിയുമെന്നുള്ളത് ശുചിത്വത്തിൻെറ പ്രാധാന്യം വെളിവാക്കുന്നതാണ്.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |