സംവാദം:ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/അക്ഷരവൃക്ഷം

കൊറോണക്കാലം      

ലോകമെങ്ങും പടർന്നു പിടിച്ചു
കൊറോണ എന്ന മഹാമാരി
തീയിൽ വീണ ഈയലുകളെ പോലെ
ചത്തൊടുങ്ങുന്നു മനുഷ്യരെങ്ങും
ഇത് പ്രകൃതി തൻ ശാപമോ?
സ്വയരക്ഷക്കുള്ള ഉപായമോ?
രോഗികളെ സംരക്ഷിക്കുന്നു ഭൂമിയിലെ മാലാഖമാർ
കരുതലും കാവലുമായി ഉറക്കമില്ലാത്ത
കാക്കിയിട്ട പടയാളികൾ
ജനസംരക്ഷണം എന്ന കർത്തവ്യത്തെ
മഹത്തരമാക്കിയ സുമനസ്സുകൾ
നമിച്ചിടുന്നു ഞാൻ ഈ മഹാമാരിക്കെതിരെ
പോരാടുന്ന സർവ്വജനങ്ങളേയും.

ആർജുൻ എ.എസ്
9A ഗവ.ബോയ്സ് എച്ച്.എസ്.എസ് മിതൃമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത

"ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/അക്ഷരവൃക്ഷം" താളിലേക്ക് മടങ്ങുക.