ജി.എൽ.പി.എസ്. പോക്കാൻതോട്/അക്ഷരവൃക്ഷം/കൊറോണ തന്ന പാഠം/കൊറോണ തന്ന പാഠം
കൊറോണ തന്ന പാഠം
ഒരു ദിവസം ഞാൻ പാടത്തു പട്ടം പറത്തുകയായിരുന്നു. .അപ്പോഴാണ്ഞാൻ ഒരു ശബ്‌ദം കേട്ടത് .പട്ടം മരത്തിൽ കെട്ടിയിട്ടിട്ട് ശബ്‌ദം കേട്ടസ്ഥലത്തു പോയി ഹായ് ഒരു പച്ച തത്ത അവിടെ ഇരിക്കുന്നത് കണ്ടു.അതിനെ കൈകളിൽഎടുത്തു വീട്ടിൽകൊണ്ട് പോയി അച്ഛനെ കാണിച്ചു. അച്ഛൻ എനിക്ക്തത്തയെ ഇടാനുള്ള കൂട് ഉണ്ടാക്കി തന്നു .തത്തയെ കൂട്ടിലടച്ചു മിട്ടു എന്ന് പേരിട്ടു മിട്ടുവിനു പാലും പഴവും എന്നും ഞാൻ കൊടുത്തു .പക്ഷെ മിട്ടു ഒന്നും കഴിക്കാതെ വിഷമിച്ചിരുന്നു .അപ്പോഴാണ് ഞാൻ എന്നെ കുറിച്ച് ഓർത്തത് .കൊറോണ വൈറസ് കാരണം ഒരിടത്തും പോകതിരിക്കുകയാണല്ലോ എനിക്കും നല്ല വിഷമമാണ് .ഞാൻ അവധിക്കാലത്തു എവിടെല്ലാം പോകാൻ ആഗ്രഹിച്ചു .കോവിഡ് -19 എന്ന മഹാമാരി കാരണം പുറത്തിറങ്ങാനായില്ല .ഞാൻ ഓർത്തു മിട്ടു അതുകൊണ്ടായിരിക്കും വിഷമിച്ചിരിക്കുന്നത് .ഞാൻ സന്തോഷത്തോടെ മിട്ടുവിനെ തുറന്നു വിട്ടു. അന്ന് മുതൽ ഞാൻ ഒരു കാര്യം മനസിലാക്കി എല്ലാവർക്കും സ്വാതന്ത്ര്യം ആവശ്യമാണ് . അന്ന് മുതൽ ഒരു ജീവിയേയും കൂട്ടിൽ അടച്ചിടില്ല എന്ന് തീരുമാനിച്ചു .
|