സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/ജീവന്റെ കാവൽക്കാർ

10:52, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവന്റെ കാവൽക്കാർ
       ലിജി എന്നായിരുന്നു ആ സ്ത്രീയുടെ പേര്. നല്ല രീതിയിൽ പഠിച്ച് ഒരു നേഴ്‍സ് ആവുക എന്നതായിരുന്നു അവളുടെ ആഗ്രഹം. പ്ലസ്‍ടു കഴിഞ്ഞ് അവൾ ബി എസ് സി നേഴ്‍സിങ്ങിന് ചേർന്നു. നന്നായി പഠിച്ച അവൾ എക്സാം പാസായി. ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് അവൾക്ക് നിയമനം ലഭിച്ചത്. അവൾ മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ നന്നായി ജോലി ചെയ്തു. അവളുടെ അടുത്തു വന്ന എല്ലാ രോഗികളേയും അവൾ സന്തോഷത്തോടെ പരിചരിച്ചു. അവൾ രോഗികളെ പരിചരിക്കുമ്പോൾ മാസ്‍കോ കൈയുറയോ ധരിക്കാറില്ലായിരുന്നു. അവൾ ജോലിക്ക് ചേർന്ന് രണ്ട് വർഷം തികയുമ്പോഴേക്കും ഒരു അപൂർവ്വരോഗം പിടിപെട്ട് കുറേ ആളുകൾ ലിജി ജോലി ചെയ്യുന്ന ആശുപത്രിയിൽ അഡ്‍മിറ്റ് ചെയ്യപ്പെട്ടു. ലിജിയും സഹപ്രവർത്തകരും ചേർന്ന് അവരിൽ നിന്ന് സാമ്പിൾ ശേഖരിച്ച് വൈറോളജി ലാബിലേക്ക് അയച്ചു. റിപ്പോ‍ർട്ട് വന്നപ്പോളാണ് അവർക്ക് മനസ്സിലായത് ആഫ്രിക്കയിൽ മാത്രം കണ്ടുവരുന്ന  വൈറസായ കോംഗോ വൈറസാണ് ഇവർക്ക് ബാധിച്ചിരിക്കുന്നത്. കോംഗോ വൈറസ് വളർത്തുമൃഗങ്ങളിൽ ഉള്ള ചെള്ളുകളിലൂടെയാണ് പകരുന്നത് എന്ന് ലിജിക്ക് അറിയാമായിരുന്നു. കോംഗോ വൈറസ് പിടിപെട്ട 15 പേർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നു. അതിൽ ഒരാൾ ആഫ്രിക്കയിലെ കോംഗോയിൽ നിന്ന് വന്നതായിരുന്നു. ബാക്കി 14 പേർക്കും അയാളിൽ നിന്നും പകർന്നതായിരുന്നു. ഓരോ ദിവസവും വൈറസ് ബാധിച്ചവരുടെ എണ്ണം കൂടിക്കൂടി വന്നു. ലിജിയായിരുന്നു രോഗികളെ പരിചരിക്കുന്നതിൽ മുമ്പിൽ. ഇതിനൊപ്പം വൈറോളജി ലാബിൽ ഇതിനെതിരെയുള്ള മരുന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടയിൽ സിസ്റ്റർ ലിജിക്ക് വൈറസ് പിടിപെട്ടു. ലാബിന്റെ കഠിനമായ പരിശ്രമത്തിനൊടു വിൽ വൈറസിനെതിരെയുള്ള മരുന്ന് കണ്ടെത്തി. അടുത്ത പ്രശ്നം ഇത് ആരിൽ പരീക്ഷിക്കും എന്നതായിരുന്നു. സിസ്റ്റർ ലിജിയും ഈ കാര്യം അറിഞ്ഞു. ലിജി ധൈര്യമായി മുന്നോട്ട് വന്ന് പറഞ്ഞു. എന്റെ ശരീരത്തിൽ ആ മരുന്ന് പ്രയോഗിച്ചോളൂ. എനിക്ക് എന്തു സംഭവിച്ചാലും മറ്റുള്ളവർ രക്ഷപ്പെടണം. അങ്ങനെ ആ മരുന്ന് ലിജിയുടെ ശരീരത്തിൽ പരീക്ഷിച്ചു. മരുന്ന് പരീക്ഷിച്ച് രണ്ടാഴ്ചക്കുള്ളിൽ നടത്തിയ മൂന്നു ടെസ്റ്റുകളും നെഗറ്റീവ് ആയി. ലിജി രോഗവിമുക്തയായി. പിന്നാലെ ലിജിയും സഹപ്രവർത്തകരും ചേർന്ന് കോംഗോ വൈറസിനെ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കി. മരുന്നു പരീക്ഷിക്കാൻ ധൈര്യം കാണിച്ചതിനാൽ ലോകം ലിജിയെ വാഴ്ത്തിപ്പാടി. 
      
      NB:കൊറോണ വൈറസിനെതിരെയുള്ള മരുന്നു പരീക്ഷണത്തിന് അപകടമാണെന്നറിഞ്ഞിട്ടും സ്വന്തം ശരീരം വിട്ടുകൊടുത്ത 43 കാരിയും 2 കുട്ടികളുടെ അമ്മയുമായ ജെന്നിഫർ ഹാലന് സ്നേഹാദരങ്ങൾ.......
ഘനശ്യാം സി.ആർ
8 D സെൻ തോമസ് ഹയർസെക്കന്ററി സ്ക്കൂൾ,കേളകം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം