കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കാലത്തിൻ്റെ ഓർമ്മപ്പെടുത്തൽ
കാലത്തിൻ്റെ ഓർമ്മപ്പെടുത്തൽ
എന്ത് സുന്ദരമായ ഭൂമി. പച്ചപുല്ലുകൾ ,മരങ്ങൾ, കിളികൾ, മൃഗങ്ങൾ .... ഇങ്ങനെ എത്ര എത്ര ജീവികൾ നമ്മുടെ ഭൂമിയിലുണ്ട്. ആ നമ്മൾ തന്നെ ഈ ഭൂമിയെ ഇല്ലാതാക്കുകയാണ്. അതുകൊണ്ട് പലതരത്തിലുള്ള രോഗങ്ങൾ നമുക്ക് ഉണ്ടാകുകയാണ്. ഇപ്പോൾ അവിടെയും ഇവിടെയും തൊട്ടും പിടിച്ചും നിന്ന് കൊണ്ട് പുതിയൊരു രോഗം ഉണ്ടായി കൊറോണ . കൊറോണയുടെ മറ്റൊരു പേര് കോവിഡ് -19 എന്നാണ്. ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലാണ് . ഈ ഭൂമിയിൽ നിന്ന് അനേകം ആളുകൾ രോഗം ബാധിച്ച് മരിച്ചുകൊണ്ടിരിക്കുന്നു. പനി, ചുമ , ജലദോഷം, തൊണ്ടവേദന , വിശപ്പില്ലായ്മ എന്നിവയാണ് കോവിഡിന്റെ ലക്ഷണം. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കേണം. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്ത് പോകാവൂ, പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക, ആശുപത്രി സന്ദർശനം ഒഴിവാക്കുക. കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നു. മാസ്ക് ഉപയോഗിച്ച് പ്രതിരോധിക്കാം. മാസ്ക് ധരിക്കുന്നതിന് മുൻപും പിൻപും കൈകൾ സോപ്പും, വെള്ളവും ഉപയോഗിച്ച് കഴുകുക. വായും, മൂക്കും നല്ലവണ്ണം മറയുന്ന വിധത്തിൽ മാസ്കുകൾ ധരിക്കുക. ഈർപ്പമുള്ള മാസ്ക് ധരിക്കരുത് , ആറ് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. ഈ അവസരം നമ്മൾ കുട്ടികളെ സംബന്ധിച്ച് നന്നായി ഉപയോഗിക്കാം.വീട്ടിലെ ജോലികളിലെല്ലാം ഏർപ്പെടാം. തുണി അലക്കാനും , പാത്രം കഴുകാനും , വീട് വൃത്തിയാക്കാനും ഈ അവസരം ഉപയോഗിക്കാം. നമ്മുടെ ആരോഗ്യ സുരക്ഷയ്ക്കും, ഭക്ഷ്യ സുരക്ഷയ്ക്കും പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആരോഗ്യ പ്രവർത്തകർ, പോലീസ്, സന്നദ്ധ പ്രവർത്തകർ , ആബുലൻസ് ഡ്രൈവർമാർ, ഇലക്ട്രിസിറ്റി ജീവനക്കാർ എന്നിവരെയെല്ലാം നന്ദിയോടെ ബഹുമാനിക്കുകയും അവർക്ക് നല്ലത് വരാൻ വേണ്ടി പ്രാർത്ഥിക്കുകയും വേണം. കാലത്തിന്റെ ഓർമ്മപ്പെടുത്തൽ ബാക്കിയാക്കി രോഗവിമുക്തമാക്കുന്ന നല്ല നാളേക്ക് വേണ്ടി നമുക്ക് ജാഗ്രതയോടെ മുന്നേറാം . എല്ലാവർക്കും നന്മ വരട്ടെ.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |