ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നീ മാഞ്ഞൊരു വഴിയിൽ നിൻ കാൽപ്പാടുകൾ മായുമ്പോൾ നിൻ സ്മൃതികൾ കൊഴിയുകയായി. താരകം പ്രണയാർദ്രമായി പ്രണയാക്ഷരം കുറിക്കുകയായി. വർണ്ണമുകിൽ തുള്ളിയായി നിന്നോർമകൾ പെയ്യുകയായി. നിൻ ചുണ്ടിൽ പുഞ്ചിരി വിടരുമ്പോൾ ചെമ്പനീർ പൂക്കളായി നിന്ന് സ്മൃതി എന്നിൽ വിടരുകയായി. വർണ്ണമെ നിലാവിൻ സൗന്ദര്യമെ നിന്നെ വർണ്ണിക്കുവാൻ കഴിയില്ലെനിക്ക്. അഴകിൻ മുത്തെ മണിമുകിലെ വിടച്ചൊല്ലി പിരിയുകയായി നാമിന്ന്. ഓർമ്മകൾ ഉണർത്തുന്ന എൻ പൂങ്കാവനത്തിലെ മോഹശലഭമെ പാറിപ്പോകുമോ നീ വിണ്ണിന്റെ വിരിമാറിലേക്ക്
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത