വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട

10:36, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂക്ഷിച്ചാൽ ദുഖിക്കേണ്ട

ഒരു രാജ്യത്ത് മാരകമായ വൈറസ് ബാധ പിടിപെട്ടു. അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു പിടിക്കാൻ തുടങ്ങി. ഭരണാധികാരികളും ജനങ്ങളും പരിഭ്രാന്തിയിലായി. അങ്ങനെ ആ രാജ്യത്തെ പ്രധാനമന്ത്രി രാജ്യം മുഴുവൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. വീട്ടിൽ നിന്നും ഒരാൾ പോലും പുറത്തിറങ്ങരുതെന്ന് കർശനനിയന്ത്രണമിറക്കി. എന്നാൽ ജനങ്ങളൊക്കെ വീടിനുള്ളിൽ കഴിയാൻ പരമാവധി ശ്രമിച്ചു. ഇതിനെയൊക്കെ പരമ പുച്ഛത്തോടെ കണ്ടിരുന്ന ബാലൻ എന്ന ആൾ പറഞ്ഞു. നമ്മൾ എന്തിനാണ് എവിടെയോ ഉള്ള രോഗത്തിന് വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്നത് എന്നു പറഞ്ഞു പരിഹസിച്ചു ഇയാൾ വീട്ടിലിരിക്കാതെ സാധാരണപോലെ ഗ്രാമങ്ങളിലും കടകളിലും എല്ലാം അയാൾ കയറി. മാത്രമല്ല വീട്ടിൽ അടങ്ങി കഴിയുന്നവരോട് പരാമപുച്ഛവുമായിരുന്നു. രോഗം അവസാനം അടുത്ത ഗ്രാമത്തിലെത്തി എന്നിട്ടും അയാൾക്ക്‌ പുച്ഛം തന്നെയായിരുന്നു. അയാൾ അവസാനം രോഗബാധിതനായി. അങ്ങനെ അയാളുടെ വീട്ടുമുറ്റത്തും ആംബുലൻസ് എത്തി. കൂട്ടുകാരെ രോഗം വന്നു ചികിത്സ തേടുന്നതിനേക്കാൾ എത്രയോ നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത്.

അവന്തിക
3 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ