09:44, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
ജന്മമെടുത്ത കുഞ്ഞിന്റെ
ചുണ്ടിൽ നിന്നുതിരുന്ന ആദ്യ വാക്കാണ് അമ്മ
തന്റെ പിഞ്ചുകുഞ്ഞിനെ
മാറോട് ചേർത്തണച്ചു
താരാട്ടു പാടിയുറക്കുന്ന
സ്നേഹമാണ് അമ്മ
തൻ കുഞ്ഞുകരയുമ്പോൾ
അമ്മതൻ ഹൃദയം നുറുങ്ങുന്നു
കുഞ്ഞിനെ വാരിയെടുത്ത്
അവളുടെ
ചുടു കണ്ണീർ അമ്മ നീക്കുന്നു
താൻ പട്ടിണിയായാലും സ്വന്തം
പൈതലിന് വിശപ്പടക്കും
സ്നേഹമാണമ്മ.
ആദ്യാക്ഷരങ്ങൾ പഠിക്കുവാൻ
അവളെ അയക്കുമ്പോൾ
അവൾതൻ പിഞ്ചു ചുണ്ടിൽ
ഉതിരുന്ന ആദ്യ വാക്കാണമ്മ
അവൾ പിണങ്ങിയിരുന്നാൽ
അമ്മ തൻ മനസ്സ് ചിതറിപ്പോകുന്നു
തൻ മകളുടെ ഓരോ പടിയിലും
താങ്ങും തണലുമായി നിൽക്കുന്ന സ്നേഹമാണമ്മ
എത്ര വലുതായാലും അമ്മതൻ
മനസ്സിൽ എന്നും അവൾ തൻ പിഞ്ചുകുഞ്ഞ്
അവളും തന്റെ കുഞ്ഞിനെ
മാറോട് ചേർത്തണച്ച് ലാളിക്കുന്ന
സ്നേഹമാണമ്മ.....