എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന ഭീകരൻ
രാജു സിനിമാ ലോകത്ത് മുഴുകിയിരിക്കുകയാണ്. സദാസമയം ടി.വി , മൊബൈൽ ,കംപ്യൂട്ടർ എന്നിവയിലാണ് . അച്ഛൻ രണ്ടു മൂന്ന് പ്രാവശ്യം ചീത്ത പറഞ്ഞു. 4238 രൂപയാ കറണ്ട് ബില്ല് . അന്ന് രാത്രി അവന് ടി.വി കാണാൻ പറ്റിയില്ല . പേടിപ്പെടുത്തുന്ന മുഖവുമായി അവൻ്റെ അച്ഛൻ വാർത്ത കാണുകയാണ് .അവൻ്റെ അനിയൻ സാങ്കല്പിക ലോകത്താണ് .അവൻ അച്ഛമ്മയുടെ അടുത്തു ചെന്നു. ഭാഗവതം വായിക്കുകയാണ് . നരകങ്ങളെ പറ്റിയാണ് . പ്പെട്ടന്ന് അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു . എല്ലാവരും കൊറോണയെ പറ്റിയും അവനെയും പറ്റി ചീത്ത പറഞ്ഞു .അവനെ എല്ലാവരും ഗുണദോഷിച്ചു . പ്പെട്ടന്ന് കറണ്ട് പോയി . അവരെല്ലാം വേഗം ഭക്ഷണം കഴിച്ച് പുറത്തു പോയി സംസാരിച്ചു . കറണ്ട് വരില്ല എന്ന് ബോദ്ധ്യമായപ്പോൾ അവർ കിടന്നു . അവൻ മാതാപിതാക്കളുടെ കൂടെ കിടന്നു. ഏഴാം ക്ലാസിലായിട്ടും ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്. നരകത്തെ പറ്റിയാണ് ചിന്ത. എപ്പഴോ അവൻ ഉറങ്ങി. അവൻ പെട്ടന്ന് എഴുന്നേറ്റു. നോക്കുമ്പോൾ മുഴുവൻ മേഘം. മുന്നിലൊരു മനുഷ്യനും. അവൻ ചോദിച്ചു ഞാനെവിടെയാണ് ? പ്പെട്ടന്ന് ആ മനുഷ്യൻ പറഞ്ഞു നീയൊരു വൃത്തിക്കെട്ട കുട്ടിയാണ് .അവിടെയുള്ള ഒരു സ്ക്രീനിൽ ഒരാൾ മരണപ്പെട്ടിരിക്കുന്നു. അത് രാജു വായിരുന്നു.അവൻ ഞെട്ടി. താഴെ കൊറോണ മൂലം എന്ന് എഴുതിയിരുന്നു. ആ മനുഷ്യൻ വീണ്ടും പറഞ്ഞു തുടങ്ങി.നിങ്ങളുടെ ലോകത്തെ കൊറോണ എന്ന് അസുരൻ പൊതിഞ്ഞു. കൊറോണ ഒരു ഭീകരനാണ്.അവൻ അമ്പരന്നു. ഇതിൽ നിന്ന് രക്ഷപ്പെടണെങ്കിൽ ഒരു മാർഗമെ ഉള്ളു. പരിസര ശുദ്ധീകരണവും രോഗപ്രതിരോധവും.എന്നാൽ സദാസമയവും ടി.വി കാണുന്ന മടിയനായ നിനക്കെങ്ങനെ പ്രതിരോധ ശക്തി കിട്ടും. ഇനി പരിസര ശുദ്ധീകരണം .നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക .എൻ്റെ വീടും പരിസരവും വൃത്തിയാണ്. ഹ ഹ ..... രാജുവിന് അല്പം പേടി തോന്നി. പെട്ടന്ന് ഒരു സക്രീനിൽ അവൻ്റെ വീടിൻ്റെ പിന്നാമ്പുറം കാണിച്ചു. അവിടെ വെള്ളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു ,അതിൽ കൊതുകുകളും ഉണ്ടായിരുന്നു. അവന് ജാള്യത തോന്നി.നാം നമ്മുടെ ചുറ്റുപാടും വൃത്തിയാക്കിയതിന് ശേഷം നാം നമ്മുടെ കൈ നോക്കുക. ഒരു നീല സാധനം വന്ന് അവൻ്റെ കൈ സ്കാൻ ചെയ്തു.അതിൽ ഒരു പാടു കീടാണു ഉണ്ട്.പ്പെട്ടന്ന് ഒരു സോപ്പും വെള്ളവും വന്ന് കൈ കഴുകിപ്പിച്ചു. ഇപ്പോൾ കണ്ടില്ലേ ... ആ മനുഷ്യൻ പറഞ്ഞു. ഇങ്ങനെ ചെയ്താൽ കൊറോണയെയും മറ്റു വ്യാധികളെയും പരിധി വരെ പിടിച്ചു നിർത്താം. നാം എപ്പോഴും അകലം പാലിക്കുക ,കൈകൾ നന്നായി കഴുക്കുക, പരിസരം വൃത്തിയാക്കുക. ആ മനുഷ്യൻ പറഞ്ഞു നിർത്തി. മേഘങ്ങളിൽ നടക്കവേ ഒരു കുഴി വന്നു. ആ മനുഷ്യൻ അവനോട് വീട്ടിൽ പോകണ്ടേ എന്നു ചോദിച്ചു കൊണ്ട് കുഴിയിലേക്ക് ചാടാൻ പറഞ്ഞു. അവൻ ചാടാനൊരുങ്ങിയപ്പോൾ ആ മനുഷ്യനോട് ചോദിച്ചു ആരാണ് താങ്കൾ? ഞാൻ യമധർമ്മൻ.പെട്ടന്ന് അവൻ ചാടിയെണീറ്റു. സമയം രാവിലെ കൃത്യം 8:15. അവൻ പുറത്തേക്കു പോയപ്പോൾ ടി.വിയിൽ കൊറോണയെ ചെറുത്തു നിൽക്കുക. അവൻ പല്ല് തേച്ച് ഭക്ഷണം കഴിച്ച് കൈ കഴുകി പിന്നാമ്പുറത്ത് പോയി വൃത്തിയാക്കി.അവൻ അമ്മയ്ക്കും അച്ഛനും കൊറോണയ്ക്കെതിരെ ക്ലാസ് എടുത്തു. എല്ലാവരും അവനെ പ്രശംസിച്ചു.പിന്നീടാണ് അവൻ മനസ്സിലാക്കിയത് സ്വപ്നത്തിൽ വന്ന യമധർമ്മൻ യമ ദേവനാണ് എന്ന് . നാം ഇപ്പോൾ കൊറോണ എന്ന ഭീകരനെ എതിർക്കുകയാണ്. നമുക്ക് ഒന്നിച്ച് നേരിടാം.
|