കൊറോണ എന്നൊരു വൈറസ്ഇപ്പോൾ ലോകമാകെ പകർന്നു പിടിച്ചു. അഖിലാണ്ഡലോകമേ ഭീതിയിലായി അതിവേഗം പടരുന്ന കാട്ടുതീയായി. വിദ്യയിൽ കേമനാം മനുജെരെല്ലാം വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ ഒട്ടും മടിക്കാതെ വിലസിടുന്നോൻ ലോക ഭീഷണിയായി മാറി ടുന്നു കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണ നീയിത്ര ഭീകരനോ... സത്യത്തിലീഗതി ചൂണ്ടി ക്കാട്ടുന്നത് സത്യമാർഗത്തിൻ ദിശയല്ലയോ പരക്കെ പരക്കുന്ന വൈറ സ് ചുറ്റും പറക്കാതിരിക്കാൻ നമുക്കെന്ത് ചെയ്യാം കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ...