മാന്യ സദസ്സിനു വന്ദനം,
ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്രിയ അധ്യാപകരെ എന്റെ സഹോദരി സഹോദരൻമാരെ
" *എവിടത്തിരിഞ്ഞൊന്നു
നോക്കിയാലും അവിടെല്ലാം
പൂത്ത മരങ്ങൾ മാത്രം "*
എന്ന് നമ്മൾ പാടിനടന്ന കേരളത്തിനെ ഇന്ന് അവിടെല്ലാം *എവിടത്തിരിഞ്ഞൊന്നു
നോക്കിയാലും അവിടെല്ലാം
മാലിന്യക്കുന്ന് മാത്രം*
എന്ന് മാറ്റി പാടേണ്ട ഒരു അവസ്ഥയാണ് ഇന്ന് ' സംജാതമായിരിക്കുന്നു. ലോകം സർവ്വ രീതിയിലും മലിനപ്പെട്ടിരിക്കുന്നു. വായു,മണ്ണ്, ജലം, ശബ്ദം എന്നിങ്ങനെസർവ്വ രീതിയിലും
ലോകം മലിനപ്പെടുന്നു. മിക്ക വികസിത രാജ്യങ്ങളും മാലിന്യ നിർമാർജനത്തിന് മുഖ്യമായും ഉപയോഗിക്കുക മാലിന്യം കടലിൽ തള്ളുക എന്ന രീതിയാണ് ഇങ്ങനെ കടൽവെള്ളം മലിനമാകുന്നു ഇതു പോലെ പല രീതിയിൽ വായുവും ശബ്ദവും മലിനമാകുന്നു വാഹനത്തിലെ പുക ഫാക്ടറികളിലെ പുക എന്നിങ്ങനെ ഒട്ടനവധി പുക മാലിന്യങ്ങൾ വായു മലിനീകരണത്തിന് കാരണമാകുന്നു. ഇതിൽ AC, എന്നിങ്ങനെ ഉള്ള ഉപകരണത്തിൽ നിന്നും വരുന്ന ക്ലോറൊഫ്ലുറൊ കാർബൺ[CFC] ഓസോൺ പാളിക്ക് വിള്ളൽ വരാൻ വരെ. കാരണമാകുന്നു. ഇത്തരത്തിൽഓസോൺ
പാളിക്ക് വിള്ളൽ വളരെ. പ്രത്യഘാതം നമുക്ക് ഉണ്ടാക്കും ഇതുപോലെ പ്ലാസ്റ്റിക്ക് എന്ന ഭികരൻ മണ്ണിനെയും കൊല്ലുന്നു
പ്രിയമുള്ളവരെ ഇനിയെങ്കിലും നമുക്ക് നമ്മുടെ പ്രകൃതിയെ... പരിസ്ഥിതിയെ സംരക്ഷിക്കാം