സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/മരണത്തോട് അടുക്കുന്ന ഭൂമി
- [[സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/മരണത്തോട് അടുക്കുന്ന ഭൂമി/മരണത്തോട് അടുക്കുന്ന ഭൂമി | രചനയുടെ പേര്]]
മരണത്തോട് അടുക്കുന്ന ഭൂമി
മരണാസന്നയാണ് നമ്മുടെ ഭൂമിദേവി.ഇന്ന് അവൾ തീവ്രപരിചരനാവിഭാഗത്തിൽ ചക്രശ്വാസം വലിക്കുകയാണ്."ഇനിയും മരിക്കാത്ത ഭൂമിനിന്നാസന്നമൃതിയിൽ നിനകാത്മശാന്തി" എന്ന കവിതാശകലം ഓർക്കുക. ഭൂമിയെയും അതിന്റെ ജീവന്റെ വൈവിധ്യത്തെയും ശരിക്ക് അറിയുന്നതിന് മുൻപ് തന്നെ , ഭൂമിക്ക് ചരമശുശ്രുഷാ ചെയ്യണ്ടി വരുമോ എന്ന ആശങ്കയാണ് ഇന്ന് ലോകമാകെ വ്യാപിക്കുന്നത്.അത്രമാത്രം ഭീഷണി ഇന്ന് ഭൂമി നേരിടുന്നുണ്ട്.അതിന്റെ പ്രധാന കാരണം നാം തന്നെയാണ്.ഭൂമിയുടെ നാശം ജീവന്റെ നാശമാണ്. ആ ഭീഷണികൾ ആണവായുധങ്ങളുടെ രൂപത്തിലായാലും ,ആഗോളതാപനത്തിന്റെ പേരിലായാലും സംഭവിക്കാൻ പോകുന്ന കാര്യം ഒന്ന്തന്നെയാണ്...ജീവന്റെ നാശo. ഇന്ന് നമ്മൾ പരക്കം പായുകയാണ്,ജീവന്റെ ഭീഷണി അകറ്റാൻ, ശത്രുക്കൾ എരിഞ്ഞു തീരുന്നത് കണ്ടു രസിക്കാൻ.അതെ! ഓടുകയാണ് യുദ്ധങ്ങൾക്കായി ആണവായുധങ്ങൾ നിർമ്മിച്ച് കൂട്ടാൻ .ഇന്ത്യയും ആണവകളിയിൽ പങ്കുചേർന്നിട്ടുണ്ട്.ആണവഭീഷനിയോളം തന്നെ ഗൗരവമേറിയതാണ് ആഗോളതാപനം.കാലാവസ്ഥ വ്യതിയാനം മൂലം രൂക്ഷമായ വെള്ളപ്പൊക്കവും, കൊടിയ വരൾചയും,വിനാശകാരികളായ കൊടുങ്കാറ്റും ഭൂമിയെ ഇളക്കിമറിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങളെ നിരപരാധികളാക്കി ചിത്രികരിച് മറ്റ് രാജ്യങ്ങളെ തരപ്പറ്റിക്കാനുള്ള ജൈവയുദ്ധങ്ങളും ഇന്നത്തെ ലോകത്തുണ്ട്. ലക്ഷകണക്കിന് ആളുകൾ ശ്വാസത്തിനുവേണ്ടി പിടഞ്ഞു ചാകുമ്പോഴും ഇതിനെല്ലാം കാരണം മനുഷ്യൻ എന്ന ജീവിയുടെ മനസക്ഷിയില്ലായ്മയാണ്.പലതും വെട്ടിപിടിക്കാനുള്ള ഓട്ടത്തിൽ തങ്ങളുടെ ജീവൻ സംരക്ഷിക്കുന്ന, നിലനിർത്തുന്ന പ്രികൃതിക്ക് പുതിയ ഒരു ചരമഗീതം എഴുതുകയാണ് ഇന്നത്തെ ഇന്റർനെറ്റ് യുഗം. ഓർക്കുക തീപൊരിയിൽ അകപ്പെട്ടിട്ടും അതിനെ മറികടന്ന് ചിറകടിച്ചുയരുന്ന ഫീനിക്സ് പക്ഷിയായി വരും ഇന്നത്തെ ഭൂമി.തന്റെ പഴയ മുഖo തിരികെ പിടിക്കാൻ. ഈ ലോക്ക്ഡൗൺ കാലത്തു വിട്ടിലിരുന്നു ബോർ അടിക്കുമ്പോൾ ഒന്ന് ചിന്തിക്കുക എന്തിന് വേണ്ടിയാണ് ഇപ്പോൾ ,എന്ത് കാരണത്താലാണ് ഇങ്ങനെ ഇരിക്കുന്നത്? അപ്പോൾ മനസ്സിലാക്കും എല്ലാത്തിന്റെയും കാരണം... ഭൂമിയെ ചൂഷണം ചെയ്തു നശിപ്പിച്ചും മതിവരാത്ത മനുഷ്യൻ ഇനി എന്നാണാവോ തിരിച്ചറിവിന്റെ ലികത്തെത്തുക എന്നറിയില്ല. എങ്കിലും ആശിക്കുന്നു... *ചരമഗീതത്തിനു പകരം ഉണർത്തു പാട്ടു പാടാൻ.*
|