നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/ശുചിത്വo
ശുചിത്വo
മനോഹരമായ പച്ചപ്പിലൂടെ ഭൂമിയുടെ സൗന്ദര്യം കാർന്നെടുത്ത ഒരു കൊച്ചു ഗ്രാമമാണ് കാവേരി . അവിടെ രണ്ടു കുടുംബങ്ങൾ ഉണ്ടായിരുന്നു, അമ്മുവിന്റെയും അനുവിന്റേയും. വളരെ സൗമ്യതയോടെയും സൗഹാർദത്തോടെയും ആണ് ആ രണ്ടു കുടുംബങ്ങൾ കഴിഞ്ഞിരുന്നത് . അമ്മുവും അനുവും ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നു . അവർ ഒരുമിച്ചാണ് സ്കൂളിലേക്ക് പോയിരുന്നത് . ഒരിക്കൽ അവരുടെ സ്കൂളിൽ ശുചിത്വത്തെ കുറിച്ച് ക്ലാസ്സെടുത്തു . വരാൻ പോകുന്ന മഴക്കാലത്തിന് എന്തെല്ലാം ചെയ്തു. നാം നമ്മുടെ വീടും പരിസരവും എങ്ങിനെ ശുചിയാക്കണം എന്നായിരുന്നു ക്ലാസ്സിലെ പ്രധാന വിഷയം . അവർക്കു പല കാര്യങ്ങളും പറഞ്ഞു കൊടുത്തു . വെള്ളം കെട്ടിനിൽക്കാതെയും പ്ലാസ്റ്റിക് സാധനങ്ങൾ പുറത്തേക്കു വലിച്ചെറിയരുതെന്നും അങ്ങിനെ പലതും . ക്ലാസ്സിന്റെ അവസാനം ഓരോരുത്തരും അവരവരുടെ വീടുകൾ വൃത്തിയാക്കണമെന്നും കൂട്ടിചേർത്തു. അമ്മുവും അനുവും സ്കൂളിൽ നിന്ന് പോകും വഴി വീട് വൃത്തിയാക്കാൻ എന്തെല്ലാം ചെയ്യാൻ പറ്റും എന്നതിനെ കുറിച്ച് ചർച്ച ചെയ്തു . രണ്ടു ദിവസങ്ങൾക്കുള്ളിൽ അമ്മുവും അവളുടെ അമ്മയും ചേർന്ന് അവരുടെ വീട് വൃത്തിയാക്കി . പക്ഷെ അനു ഒന്നും ചെയ്തില്ല . മഴക്കാലം വന്നു . അനുവിന്റെ വീടിനു ചുറ്റും ചിരട്ടയിൽ വെള്ളം കെട്ടി കിടന്നു അതിൽ ഈച്ചയും കൊതുകുമെല്ലാം മുട്ടയിട്ടു പെരുകി. എന്നാൽ അനുവും കുടുംബവും ഇതൊന്നും അറിഞ്ഞില്ല . പെട്ടന്നാണ് അവളുടെ അച്ഛൻ പനി പിടിപെട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത് . ഡോക്ടർമാർ ഇഞ്ചക്ഷനും ഗുളികളും കൊടുത്തു . അവർ പറഞ്ഞു കൊതുകുകൾ വഴി ആണ് രോഗം പകർന്നത് എന്ന്. വീടും പരിസരവും പരിശോധിക്കാൻ ഹെൽത്തിൽ നിന്ന് ആളുകൾ വന്നു . അവർ അമ്മയെയും അനുവിനേയും വഴക്കു പറഞ്ഞു . അവർ അന്ന് തന്നെ വീട് വൃത്തിയാക്കി .അപ്പോഴാണ് അനുവിന് ശുചിത്വത്തിന്റെ ഗൗരവത്തെ കുറിച്ച് മനസ്സിലായത് . അന്ന് മുതൽ അവർ എന്നും വീട് വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി. ഇതിൽനിന്നും നമുക്ക് പഠിക്കേണ്ട പാഠം എന്താണ് "നാം അലസത വിട്ട് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ പഠിക്കണം "
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |