ജി.എൽ.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/ആരോഗ്യം സർവധനാൽ പ്രധാനം
ആരോഗ്യം സർവധനാൽ പ്രധാനം
ആഘോഷങ്ങൾ ഒന്നുമില്ലാതെ വിഷു കടന്നു പോയി. കാരണം നമുക്ക് എല്ലാവർക്കും അറിയാം, കൊറോണ എന്ന കോവിഡ്-19. ലോകത്ത് മരണം 126000 കടന്നു. ഇനിയും എത്ര, നമുക്ക് അറിയില്ല. എല്ലാവരും ഭയത്തോടെ കരുതലോടെ വീട്ടിൽ തന്നെ ഇരിക്കുന്നു. നമ്മുടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളെ അപേഷിച്ചു നോക്കുമ്പോൾ നമ്മുടെ കൊച്ചു കേരളം വളരെ സുരക്ഷിതമാണ്. ഇപ്പോഴും സർക്കാർ തരുന്ന മാർഗനിർദേശങ്ങൾ അനുസരിച്ചു വീട്ടിൽ സുരക്ഷിതമായി ഇരുന്നു കൊറോണയെ തടയാൻ കഴിയും. നാളത്തെ തലമുറകളാണ് നമ്മൾ. നാം ഓരോരുത്തരും സുരക്ഷിതമായാൽ വീടും, നാടും, സംസ്ഥാനവും സുരക്ഷിതമാവും. ആരോഗ്യമാണ് ഏറ്റവും വലുത്.
|