വൈറസാണ് വൈറസ് കൊറോണയെന്ന വൈറസ് വരാതെ നോക്കണം കൂട്ടുക്കാരെ(2) സോപ്പിട്ട് കൈകൾ കഴുകിടേണം നല്ല ശുചിത്വം പാലിക്കണം അല്ലെങ്കിൽ കൊറോണ ബാധിക്കും(2) അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണം കൂട്ടുകാരെ ഡോക്ടർമാർ പറയുന്നതും അനുസരിച്ചീടേണം(2) മാളുകളിൽ പോവരുത് പരിപാടികളിൽ സംഘടിക്കരുത് വീട്ടിൽ തന്നെയിരുന്നീടേണം വീട്ടിൽ തന്നെയിരുന്നീടേണം ഹസ്തദാനം നൽകരുത് മൂക്കിലും കണ്ണിലും തൊടരുത് രോഗം വരാതെ സൂക്ഷിക്കണം രോഗം വരാതെ സൂക്ഷിക്കണം വീട്ടിലിരുന്ന് കളിക്കാം വീട്ടിലിരുന്ന് പഠിക്കാം ടിവി ഷോകളും കാണാല്ലോ(2) അകലെയിരുന്നാലും നമ്മളെല്ലാരും ഒന്നാണെന്ന് അറിഞ്ഞീടുവിൻ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത