(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം കാക്കാൻ
കൊറോണയെന്ന വ്യാധിതടുക്കാൻ
ഉണ്ണിക്കുട്ടൻ വീട്ടിലിരുന്നു
കളി ചിരിയില്ല പാട്ടില്ല
കൂട്ടരുമില്ല കളിയാടാൻ
വീട്ടിലിരുന്നു വലഞ്ഞപ്പോൾ
ബോറടിമറ്റാൻ എന്നോണം
മുറ്റത്തങ്ങനെ ഉലാത്തുകയായി
പേരമരത്തിന് കൊമ്പിലിരുന്നു
കൂകി വിളിച്ചു കുയിലമ്മ
പോകൂ നീ നിൻ തൊടിയിലിറങ്ങൂ
വിളകൾ കൊയ്തെടുക്കാനായ്
നട്ടുനനച്ച ചെടികളിൽ നിന്നു
കായ് കനി കണ്ട് രസിച്ചീടു
മൂത്തു പഴുത്ത കായും കനിയും
കുട്ടയിലിട്ടു നിറച്ചോളൂ
ആരോഗ്യത്തിനുറവിടമാണിവ
വയറുനിറച്ചു കഴിച്ചോളൂ....
പ്രാർത്ഥന
7എ ഗൗരീവിലാസം യുപി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത