പൂമഴ പുതുമഴ പെയ്യുന്നേ മുറ്റം കടലായ് മാറുന്നേ കപ്പലിറക്കി കളിയാടാൻ കുട്ടൻ ചട്ടിയിറങ്ങുന്നേ പോക്രോം പോക്രോം തവളക്കുട്ടൻ ചുറ്റും തവളകൾ പാടുന്നേ മിന്നൽ പിണറുകൾ പുളയുന്നേ തടിയടി മേളം പൊങ്ങുന്നേ കാറുകൾ ചീറി പായുന്നേ മഴവിൽ കാവടി തെളിയുന്നേ ചെല്ലക്കുന്നിൻ താഴ്വരയിൽ മയിലുകൾ പീലി വിടർത്തുന്നേ പൂമഴ പുതുമഴ പെയ്യുന്നേ തോടും കുളവും നിറയുന്നേ കാറ്റും കടലുമിരമ്പുന്നേ കുഞ്ഞയപ്പന് കുളിരുന്നേ
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത