20:29, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= സ്വപ്നങ്ങൾ | color= 4 }} <center> <poem> ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്നങ്ങൾ
നിനക്കും എനിക്കും സ്വപ്നങ്ങൾ
നിറമില്ലാ ചെറു സ്വപ്നങ്ങൾ
നിറവേറാത്തൊരാ സ്വപ്നങ്ങൾ
നിരവധി ഉണ്ടാ സ്വപ്നങ്ങൾ
നമ്മുടെ തോളിലെ മാറാപ്പിൽ
നമ്മൾ ചുമക്കും സ്വപ്നങ്ങൾ
നമ്മോടൊപ്പം യാത്ര തുടങ്ങിയ
നമ്മുടെ മാനസ സ്വപ്നങ്ങൾ
നമ്മെ പോലെ ജനിച്ചു മരിക്കും
നമ്മുടെ പ്രിയതര സ്വപ്നങ്ങൾ
നമ്മൾക്കൊപ്പം ആറടി മണ്ണിൽ
നീറിയൊടുങ്ങും സ്വപ്നങ്ങൾ