(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയാം പ്രകൃതി
എത്ര മനോഹരമായിരുന്നു
എന്റെ മാതാവായൊരെൻ പ്രകൃതി
കിളികൾ തൻ നാദവും കളകളശബ്ദവും
പുഴയുടെ ഈണവും
ചേർന്നൊരെൻ പ്രകൃതി
എവിടെ മറഞ്ഞുപോയി ഇവയെല്ലാം
എവിടെപ്പോയ് പ്രകൃതിതൻ ശാലീനത
വൃക്ഷങ്ങളെല്ലാം വെട്ടിമാറ്റി
വയലുകൾ ജലാശയങ്ങൾ മണ്ണിട്ടു മൂടി
കൂടുന്നിതല്ലോ ഫാക്ടറികൾ
ഉയർന്നു പൊങ്ങുന്ന ഫ്‌ളാറ്റുകളും
സമാധാനത്തിൻ കാലം കൊഴിഞ്ഞുപോയി
കൂടെ ശുദ്ധവായുവും
മാനവർ തൻ ക്രൂരതകൾക്കിടയിൽ
നശിക്കയാണ് നമ്മുടെ പ്രകൃതിഭംഗി
ഒരുമിച്ച് നിന്നിടാം ഒരുമിച്ച് നീങ്ങിടാം
അമ്മയാം പ്രകൃതിയെ സംരക്ഷിക്കാം .