കൈകൾ നന്നായി കഴുകീടാം
ഹാൻഡ് വാഷിൽ കഴുകീടാം
പരിസര ശുചിത്വം പാലിക്കാം
വീടുകൾ നന്നായി ശുചിയാക്കാം
വായിൽ കണ്ണിൽ മൂക്കിലൊന്നും
കൈകൾ തൊടാതെ നോക്കീടാം
ഇനിമേൽ നമുക്ക് മുഖം മറച്ചു
ചെറിയൊരു മാസ്ക്ക് ധരിച്ചീടാം
നിൽക്കുമ്പോഴും ഇരിക്കുമ്പോഴും
ദൂരം നന്നായി പാലിക്കാം.
വീണ്ടും വീണ്ടും കഴുകീടാം
കൈകൾ നന്നായി കഴുകീടാം
ശുചിത്വം നമുക്ക് പാലിക്കാം
ആരാധ്യ സി.
രണ്ടാം തരം അതിരകം യു. പി. സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത